തമിഴ്‌നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയോട് കണ്ണില്ലാത്ത ക്രൂരത. പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് കാട്ടാനയെ തീക്കൊളുത്തിക്കൊന്നു.
ടയര്‍ ആനയുടെ ചെവിയില്‍ കൊളുത്തിക്കിടന്ന് കത്തി. ഒരുപാട് നേരം ഇത്തരത്തില്‍ തീ കത്തിയിരിക്കാമെന്നാണ് നിഗമനം. ആന ചരിഞ്ഞത് ദിവസങ്ങളോളം നീണ്ട ചികില്‍സയ്ക്കുശേഷമാണ്.
ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസമേഖലയില്‍ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധചികില്‍സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്.
നാട്ടിലിറങ്ങിറങ്ങിയ ആനയെ ഓടിക്കാനായി തീകൊളുത്തിയെറിഞ്ഞതാണെന്നാണ് വിശദീകരണം. എലിഫന്റ് ഫാമിലിയാണ് ക്രൂരതയുടെ ദൃശ്യം പുറത്തുവിട്ടത്.
കൊടുംക്രൂരതയുടെ പിന്നില്‍ റിസോര്‍ട്ട് ഉടമകളാണ്. റിസോര്‍ട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. റിക്കി റിയാന്‍ ആണ് ഒളിവില്‍.











Leave a Reply