ഇംഗ്ലണ്ട്: ലണ്ടനിൽ പാർക്കുന്ന കാരൂർസോമൻ രചിച്ചു് ഫെബി ഫ്രാൻസിസ് സംവിധാനം ചെയ്ത് പ്രിന്റ് വേൾഡ്, ന്യൂ ഡൽഹി അണിയിച്ചിരുക്കിയ നിറഞ്ഞ ഹൃദയസപർശിയായ ഹ്രസ്വ ചിത്രമാണ് “ഗ്ലാസ്സിലെ നുര”.

മദ്യത്തിന്റ മാദകലഹരിയിൽ സമ്പൽ സമൃദ്ധി കളിയാടുന്ന രാജ്യങ്ങളിൽപോലും കാണാത്തവിധം കേരളത്തിലെ കുട്ടികൾ ഒരു നാട്ടുനടപ്പുപോലെ മദ്യവും, മയക്കുമരുന്നും, കഞ്ചാവും കഴിച്ചു് അച്ചടക്കവും അനുസരണയുമില്ലാതെ ഉന്മാദത്തിലാറാടി റോഡപകടങ്ങളിൽ ജീവൻ വെടിയുന്നതും അംഗവൈകല്യങ്ങൾ സംഭവിക്കുന്നതും ഒരു നിത്യ ദുരന്തമായി മാറിയിരിക്കുന്നു. കാലത്തിന്റ ഇരുട്ടറകളിലാണ്ടുപോയ മക്കളെയോർത്തു വിലപിക്കുന്ന, ജീവിച്ചിരിക്കുന്ന മക്കളെയോർത്തു് ഉത്കണ്ഠകുലരും ദു:ഖിതരുമായ കഴിയുന്ന മാതാപിതാക്കൾ. മോട്ടോർ സൈക്കിളിൽ അന്തരീക്ഷത്തിൽ മിന്നിമറയുന്ന മക്കൾ വീട്ടിലെത്തുമോയെന്ന ഭയത്താൽ ആകുലതകളനുഭവയ്ക്കുന്നവർ ഓരൊ വിടുകളിലുമുണ്ട്. ഈ കഥയിലും അതുപോലെ നീറുന്ന ഒരു പിതാവ് തെരുവിലേക്ക് പോകാനിറങ്ങിയ വേലയും കുലിയുമില്ലാത്ത മകനോട് പറയുന്നു. “നാല് തേങ്ങ പൊതിച്ചിട്ട് പോടാ” അവനത് കേൾക്കുന്നില്ല. മകനെപ്പറ്റി ആശങ്കപ്പെടുന്ന പിതാവ് വീണ്ടും പറയുന്നു. “അർദ്ധരാത്രി വരെ മദ്യമടിച്ചു കറങ്ങി നടക്കാതെ വേഗം വീട്ടിലെത്തണം”. ചുഴലിക്കാറ്റ് കരിയിലകളെ കാറ്റിൽ പറത്തുന്നതുപോലെയാണ് ഇന്നത്തെ കുട്ടികളുടെ മോട്ടോർ സൈക്കിൾ വേഗത. ബുദ്ധിഭ്രമം സംഭവിച്ച കാലത്തിന്റ സന്തതികൾ മദ്യലഹരിയിൽ വാഹനമോടിച്ചു് അപകടമുണ്ടാക്കി അംഗവൈകല്യം സംഭവിച്ചു കഴിയുമ്പോൾ പറയുന്നു. “വെള്ളമടിച്ചു് വണ്ടിയോടിച്ചു. നല്ല പണി കിട്ടി. അതോടെ അടി നിർത്തി”. കണ്ണുള്ളവർ കുരുടരായി മാറിയാൽ കുരുടനുണ്ടോ രാവും പകലും?

ഇന്നത്തെ നിയമങ്ങൾകൊണ്ടോ, ഉപദേശങ്ങൾകൊണ്ടോ രക്ഷയില്ലെന്ന് മനസ്സിലാക്കിയ പിതാവ് നന്മയുള്ള ഏതാനം യൂവാക്കളെ സമീപിച്ചിട്ട് മദ്യപാനിയും കഞ്ചാവിനും അടിമയായ മകനെ രക്ഷപെടുത്താൻ എന്തെങ്കിലും ചെയ്യണമെന്നു അപേഷിക്കുന്നു. അവർ അതിനുള്ള ശ്രമങ്ങൾ കലാരുപത്തിലാംരംഭിച്ചു. അതിനിടയിൽ ഒരാൾ ഫലിതരൂപത്തിൽ കൂട്ടുകാരനോട് പറയുന്നു. “മുട്ടനാടിന്റേതുപോലുള്ള നിന്റെ ഈ താടി വടിച്ചുകളയണം” . കൂട്ടുകാരന്റെ മറുപടി. “പോടാ ഈ താടി ഒരു വികാരമാണ് “. പല കാരണങ്ങളാൽ താടിവളർത്തുന്നവരെ കാണാറുണ്ട്. ആദ്യമായിട്ടാണ് താടിമീശക്കൊരു വികാരമുള്ളതറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

റോഡുകളിൽ രക്തം ചിന്തുന്നതിനു കാരണക്കാർ വാഹനമോടിക്കുന്നവർ മാത്രമല്ല എല്ലും തോലുമായ റോഡുകൾ, രാഷ്ട്രീയ ഇടപെടലുകൾ, നീതിയും നിയമവും കാറ്റിൽ പറത്തി കൈക്കൂലി വാങ്ങുന്ന നിയമപാലകർകുടിയാണ്. പാശ്ചാത്യ-ഗൾഫ് നാടുകളിൽ ആനയെ ഒരു ചെറുകുറ്റിയിൽ തളക്കുംവിധമാണ് നിയമങ്ങളെ തളച്ചിരിക്കുന്നത്. അതിനാൽ നിയമങ്ങൾ ഒരു നിഴൽവിളക്കുപോലെ അവരെ പിന്തുടരുന്നു. ജീവിതത്തെ അപഹരിച്ചുകൊണ്ടു പോകുന്ന ഈ ദുരന്തങ്ങളെ അതിജീവിക്കാൻ സ്കൂൾ പഠനങ്ങളും, വായനാശീലങ്ങളും, സത്യത്തെ മുൻനിർത്തി അർഥവത്തായ പ്രവർത്തി ചെയ്യുന്ന നിയമപാലകരും, കർശന ശിക്ഷനടപടികളുമുണ്ടായാൽ റോഡിൽ മദ്യപാനികളുടെ എണ്ണം കുറയുകതന്നെ ചെയ്യും.

മറ്റുള്ളവരിലെ തിന്മകൾ കണ്ട് കുറ്റപ്പെടുത്തുവർ ആ തിന്മക്കെതിരെ പോരാടാൻ മുന്നോട്ടു വരുമ്പോഴാണ് അവരിലെ സന്മനസ്സ് മറ്റുള്ളവർ കാണുന്നത്. ആ കാഴച്ചപ്പാടാണ്‌ പ്രകാശം പൊഴിക്കുന്ന ഈ ചിത്രം നമ്മെ സന്തോഷത്തിന്റ പാരമ്യത്തിലെത്തിക്കുന്നത്. മദ്യമോ, കഞ്ചാവൊ ഉപയോഗിക്കാത്ത നന്മനിറഞ്ഞ യൗവനക്കാർ കണ്ടെത്തിയ ദാര്ശനിക ചിന്താധാരയാണ് ഈ ചിത്രത്തിന്റ ഉള്ളടക്കം. ആ ഹൃദയാഭിലാഷമാണ് കഥാകാരനിലും സംവിധായകനിലും മദ്യ ലഹരിയേക്കാൾ പൂമണത്തിന്റ ലഹരിയാക്കി മാറ്റുന്നത്.