വിവാഹക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന തെന്നിന്ത്യന്‍ നായിക ശ്രേയ ശരണ്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഭര്‍ത്താവുമൊന്നിച്ചുള്ള പുതിയ ചിത്രം പുറത്തുവിട്ടു. റഷ്യന്‍ ദേശീയ ടെന്നീസ് താരവും ബിസിനസുകാരനുമായ ആന്ദ്രേയുമായ വിവാഹത്തിന് ശേഷം പോലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരം പുറത്ത് വിട്ടിരുന്നില്ല. വിവാഹക്കാര്യം ആരാധകരെ അറിയിച്ചുകൊണ്ട് ഇരുവരും ചുംബിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

മുംബൈയില്‍ വെച്ച് നടന്ന ഇവരുടെ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്നു പോലും ആര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. വ്യക്തി ജീവിതത്തില്‍ അതീവ സ്വകാര്യത സൂക്ഷിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന ശ്രേയ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പോലും ആരാധകരുമായി മുന്‍പ് പങ്കുവെച്ചിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുവരും ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ശ്രേയക്കു വേണ്ടി മൊഹബതെയ്ന്‍ എന്ന ചിത്രത്തിലെ റോമാന്റിക്ക് ഡയലോഗുകള്‍ പറയുന്ന ആന്ദ്രേയുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.