നടൻ സിദ്ദിക്കിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.സിനിമയ്ക്കുള്ളിലും പുറത്തും ലാലും സിദ്ധിഖും നല്ല സൗഹ്യദമാണ് ഇപ്പോഴും താത്ത് സൂക്ഷിക്കുന്നത്. താൻ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ ലാലുമായി മനസ് തുറന്ന് സംസാരിച്ചാൽ കൃത്യമായൊരു തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് സിദ്ദിഖ് പറയുന്നത്. കന്മദം സിനിമയിലേക്ക് സിദ്ധിഖിനെ വിളിക്കുന്നത് ആദ്യ ഭാര്യയുടെ മരണ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന സമയത്തായിരുന്നു.

കന്മദത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തിൽ എത്തിയത് ലാലിന്റെ നിർബന്ധപ്രകാരമായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. എനിക്കൊരു പ്രശ്‌നമോ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള സഹാചര്യമോ ഉണ്ടായാൽ ഞാൻ പറയുന്നത് എല്ലാം കേട്ടതിന് ശേഷമാണ് ലാൽ മറുപടി പറയുക. അത് മാത്രമല്ല നമ്മള് പറയുന്നത് ഇത്രയും കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു മനുഷ്യൻ ഉണ്ടാവില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതായിരുന്നു. അതേ പറ്റി ഒരുപാട് പരാതികളും വിമർശനങ്ങളും താൻ നേരിട്ടു. അതോടെ ആളുകൾക്ക് എന്നോട് അമർഷം ഉണ്ടായിരിക്കും. ഇനി ഒരു ജീവിതം ഉണ്ടാവുമോന്ന് ഞാൻ ചോദിച്ചു. അങ്ങനെ ഒന്നുമില്ലെന്നും ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്, അല്ലെങ്കിൽ ഇതിനെക്കാൾ വലിയ പ്രശ്‌നങ്ങൾ എന്തോരം ആളുകൾക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ വിചാരിക്കരുത്. പിന്നെ ഇതൊന്നും എപ്പോഴും റിപ്പീറ്റ് ചെയ്യുന്ന കാര്യങ്ങളല്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദുരന്തമാണെന്നും അതെല്ലാം പോസിറ്റീവായി എടുക്കണമെന്നും ലാൽ പറഞ്ഞു.

ഇനി നല്ലൊരു ജീവിതം തുടങ്ങുണമെന്നും ലാൽ പറഞ്ഞു. എന്റെയുള്ളിലെ ഒരുപാട് കോംപ്ലെക്‌സുകൾ മാറി. എന്നെ കഴുകി എടുത്ത മറ്റൊരു വ്യക്തിയായി ഞാൻ മാറി. അത് ലാലിന്റെ അടുത്ത് വെറുതേ പോയിരുന്ന് സംസാരിച്ചാൽ തന്നെ അങ്ങനെയുള്ള ചില സംഗതികൾ വരും. ഞാൻ സിനിമയിൽ വരുന്ന സമയത്തും ഇവരൊക്കെ സൂപ്പർ താരങ്ങളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിട്ടാണ് ഞാൻ കാണുന്നതെന്നും സിദ്ദിഖ് പറയുന്നു.