ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം അക്യൂട്ട് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായിട്ടുള്ള ഗവേഷണഫലം പുറത്തുവന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇത്തരം കുട്ടികളുടെ എണ്ണത്തിൽ മൂന്നിൽ രണ്ട് വർദ്ധനവ് ഉണ്ടായതായാണ് പഠനം കാണിക്കുന്നത്. ഇതുകൊണ്ട് തന്നെ അക്യൂട്ട് ആശുപത്രി വാർഡുകളിൽ കടുത്ത സമ്മർദമാണ് നേരിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് (യു സി എൽ) ലെ വിദഗ്ധ സംഘമാണ് ഗവേഷണം നയിച്ചത്. 2012 നും 2022 വരെ ഇംഗ്ലണ്ടിലെ ജനറൽ അക്യൂട്ട് മെഡിക്കൽ വാർഡുകളിലേക്കുള്ള അഞ്ച് മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരുടെ എല്ലാ പ്രവേശനങ്ങളുടെയും വിവരങ്ങൾ പരിശോധിച്ചാണ് സുപ്രധാനമായ കണ്ടെത്തലുകൾ നടത്തിയത്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള അഞ്ച് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെയും യുവാക്കളുടെയും ആശുപത്രി പ്രവേശനം ഒരു ദശകത്തിൽ 65% വർദ്ധിച്ചതായും പഠനം ചൂണ്ടി കാണിക്കുന്നു.


മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള പെൺകുട്ടികളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 11 നും 15 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ മാനസികാരോഗ്യ പ്രശ്നത്തിൽ വർദ്ധനവ് പ്രത്യേകിച്ച് ഉയർന്നതാണ്. 2012 – ൽ ഇവരുടെ എണ്ണം 9901 ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും അത് 19349 ആയി ഉയർന്നു. മാനസിക പ്രശ്നങ്ങളുള്ള ഈ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണത്തിൽ 112 ശതമാനം വർദ്ധനവ് ആണ് ഉണ്ടായത്. ഇത്തരം സ്ഥലങ്ങളിൽ നൽകുന്ന പരിചരണം മെച്ചപ്പെടുത്തണം എന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ ഡോ. ​​ലീ ഹഡ്‌സൺ പറഞ്ഞു. മാനസികാരോഗ്യ പ്രശ്നത്തിലെ 65% വർദ്ധനവ് നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തിലും ക്ഷേമത്തിലുമുള്ള ഭയാനകമായ തകർച്ചയെ കാണിക്കുന്നു എന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിൽ നിന്നുള്ള ഡോ. കാരെൻ സ്ട്രീറ്റ് അഭിപ്രായപ്പെട്ടു.