നീണ്ട ഇടവേളയ്ക്ക് ശേഷം സിജു വിൽസനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിൻ്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ സിജു അടുത്ത സൂപ്പര്‍സ്റ്റാറാകുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറ‍ഞ്ഞ കമന്റ്. ഇതിന് മറുപടിയായി സിജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയുടെ പ്രൊമോഷനായി കോഴിക്കോട് ഗോകുലം മാളിലെത്തിയപ്പോഴായിരുന്നു നടൻറെ പ്രതികരണം. ഫസ്റ്റ് ഡേ തന്നെ നിങ്ങള്‍ ഈ സിനിമ തിയേറ്ററുകളില്‍ കാണണം.

ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ നിന്ന് വരണം എന്ന് താന്‍ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു. കാരണം അന്യ ഭാഷാ ചിത്രങ്ങള്‍ ഇവിടെ വന്നു വലിയ വിജയം നേടുമ്പോള്‍ എന്തുകൊണ്ട് ഇവിടെ ഇങ്ങനെയൊരു സിനിമ സംഭവിക്കുന്നില്ല എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. അങ്ങനെ ഒരു അവസരം എനിക്ക് വന്നപ്പോള്‍ അത് പരമാവധി ഉപയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അത് എങ്ങനെ വന്നിട്ടുണ്ട് എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താന്‍ എങ്ങനെയുണ്ടാകും എന്നെനിക്കറിയില്ല. പ്രേക്ഷകരാണ് കണ്ടിട്ട് തീരുമാനിക്കേണ്ടത്. ഒരു നടനെന്ന രീതിയില്‍ നമ്മള്‍ വളരുകയല്ലേ വേണ്ടത്. ഒരു തുടക്കക്കാരനെന്ന രീതിയില്‍ പ്രേക്ഷകനെ നല്ല എന്റര്‍ടെയ്ന്‍ ചെയ്യുന്ന സിനിമകള്‍ കൊടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നല്ലതാണോ ഇഷ്ടപ്പെട്ടോ ഇല്ലേ എന്നൊക്കെ പറയേണ്ടത് ജനങ്ങളാണ്.

തങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിജു വില്‍സണ്‍ പറഞ്ഞു. പ്രഭാസിനെ പോലെയോ യഷിനെ പോലെയോ ഒരു പുതിയ സൂപ്പര്‍സ്റ്റാറാകും സിജു വില്‍സണ്‍ എന്നാണ് ട്രെയ്‌ലറിന് താഴെ കമന്‍റ് വന്നത്.