തന്റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് മറ്റൊരു വ്യവസായിയായ സിഖുകാരന്‍. ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി റൂബൻ സിങ്ങിന്‍റെ മധുരപ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
റൂബന്‍ സിങ്ങ് എന്താണ് ചെയ്‍തതെന്നല്ലേ? ആഴ്ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കാറുകളിലെത്തി ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ചു. ഏഴ് വ്യത്യസ്ത നിറമുള്ള കാറുകള്‍ക്കെന്താണ് ഇത്ര പ്രത്യേകതയെന്നാവും കരുതുന്നതെങ്കില്‍ കേട്ടോളൂ. റൂബന്‍ സിങ്ങിന്‍റെ തലപ്പാവുകളുടെ നിറമുള്ള ഓരോ കാറും കോടികള്‍ വിലയുള്ള റോള്‍സ് റോയ്‍സ് കാറുകളായിരുന്നു.
റോൾസ് റോയ്സ് ഫാന്റം ഡോൺ, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബൻ തന്‍റെ തലപ്പാവുകളുടെ നിറത്തില്‍ അണിനിരത്തി. റൂബൻ സിങ് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ചലഞ്ചിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോൾസ് റോയ്സ് കാറിൽ എത്തുക എന്നതായിരുന്നു ചലഞ്ച്. ചലഞ്ച് ഹിറ്റായതോടെ സോഷ്യല്‍ മീഡിയയിൽ സൂപ്പർതാരമായിരിക്കുകയാണ് റൂബൻ സിങ്.
ഓൾഡേ പിഎ, ഇഷർ ക്യാപിറ്റൽ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരിൽ ഒരാളായ റൂബൻ സിങ് . റോള്‍സ് റോയ്സും ഫെരാരിയും ലംബോർഗിനിയുമടക്കം നിരവധി സൂപ്പർകാറുകൾ റൂബന്‍ സിങ്ങിന്‍റെ ഗാരേജിലുണ്ട്.
Leave a Reply