ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, കെ.ബി. ഗണേഷ് കുമാർ, സില്‍ക് സ്മിത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1989 ജൂൺ 1-ന് തീയറ്ററില്‍ എത്തിയ മലയാള ചിത്രമാണ് അഥർവ്വം. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു തിരക്കഥ ഒരുക്കിയത് ഷിബു ചക്രവർത്തിയാണ്. ആഭിചാരം, മന്ത്രവാദം എന്നീ വിഷയങ്ങളായിരുന്നു ഈ ചിത്രത്തിന്‍റെ പ്രമേയം.

തെന്നിന്ത്യന്‍ മാദക റാണി ആയിരുന്ന സില്‍ക്ക് സ്മിത ഈ ചിത്രത്തില്‍ ഒരു മുഴുനീള വേഷമാണ് ചെയ്തത്. ആഭിചാര ക്രിയ നടത്തുന്നതിനായി സില്‍ക് സ്മിത മമ്മൂട്ടിയുടെ മുന്നില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന രംഗം ഈ ചിത്രത്തില്‍ ഉണ്ട്. ആ ഒരു രംഗം പൂര്‍ണ മനസ്സോടെയാണ് സില്‍ക് സ്മിത ചെയ്യാന്‍ തയ്യാറായതെന്ന് ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത വേണു ബി നായര്‍ പറയുന്നു.

അത്തരം ഒരു സീനിനെ കുറിച്ച്‌ സില്‍ക് സ്മിതയോട് പറയാന്‍ സംവിധായകന്‍ ഡെന്നീസിനും തനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. അത് എങ്ങനെയാണ് പറയുക എന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് സില്‍ക് സ്മിത വന്ന് കാര്യമെന്താണെന്ന് തിരക്കി. ചമ്മല്‍ കാരണം സംവിധായകന്‍ ഡെന്നീസ് ജോസഫ് അവിടെ നിന്നും പോയി. പിന്നീട് സില്‍ക് സ്മിതയോട് ആ സീനിനെ കുറിച്ച്‌ സംസാരിച്ചത് താനാണെന്ന് വേണു ബി നായര്‍ പറയുന്നു. ആ രംഗത്തെ കുറിച്ച്‌ പറഞ്ഞു കഴിഞ്ഞപ്പോള്‍ അത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സില്‍ക് സ്മിത ചോദിച്ചത്.

ആ രംഗത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിച്ച്‌ കൊണ്ട് ഷൂട്ടിങ്ങിന് വരാന്‍ വേണ്ടിയായിരുന്നു എന്ന് സില്‍ക് സ്മിത പറഞ്ഞു.പിന്നീട് ആ സീനില്‍ പൂര്‍ണ നഗ്നയായി സില്‍ക് സ്മിത അഭിനയിക്കുകയും ചെയ്തു . എന്നാല്‍ സില്‍ക് സ്മിത ഒരു ഡിമാന്‍ഡ് മുന്നോട്ട് വച്ചിരുന്നു. ആ സീന്‍ ചിത്രീകരിക്കുമ്ബോള്‍ അവിടെ അധികം ആരും ഉണ്ടാകരുത് എന്നതായിരുന്നു ഡിമാന്‍റ്. സില്‍ക് സ്മിതയുടെ താല്‍പര്യമനുസരിച്ച് മമ്മൂട്ടി ഉള്‍പ്പടെ ആ സീനില്‍ വളരെ അത്യാവശ്യമുള്ള കുറച്ചു പേര്‍ മാത്രമേ ഷൂട്ട് സമയത്തു അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് വേണു ഓര്‍ക്കുന്നു.