ന്യൂസ് ഡെസ്ക്
അമേരിക്കൻ മോഡലിംഗ് രംഗത്ത് തരംഗമായി സിസ്റ്റീൻ സ്റ്റാലോൺ. റെഡ് കാർപ്പറ്റിൽ എല്ലാവരും വിസ്മയത്തോടെ നോക്കുന്നത് ഈ പത്തൊമ്പതുകാരിയിലേയ്ക്കാണ്. ഹോളിവുഡ് സ്റ്റാർ സിൽവസ്റ്റർ സ്റ്റാലിൻറെ മകളാണ് സിസ്റ്റീൻ. ന്യൂയോർക്കിൽ നടന്ന എഎംഎഫ്എ ആർ ഗാലയിൽ എല്ലാവരെയും ശ്രദ്ധാകേന്ദ്രം സിസ്റ്റീനായായിരുന്നു. എമറാൾഡ് ഗൗൺ അണിഞ്ഞാണ് യുവസുന്ദരി എത്തിയത്. സിസ്റ്റീൻറെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുവാൻ ക്യാമറക്കണ്ണുകളുടെ മത്സരമായിരുന്നു പിന്നീട്. ദീർഘനേരം വിവിധ പോസുകളിൽ മീഡിയയ്ക്കു മുമ്പിൽ നിൽക്കാനും സിസ്റ്റീൻ തയ്യാറായി. ആഞ്ചലീന ജോളിയുടെ സ്റ്റൈലിനെ അനുകരിച്ചാണ് സിസ്റ്റീൻ പോസു ചെയ്തത്.
ഡിസ്നി സ്റ്റാർ ഗ്രേഗ് സുൾക്കിനെ സിസ്റ്റീൻ ഡേറ്റു ചെയ്യുന്ന എന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് റെഡ് കാർപറ്റിൽ യുവസുന്ദരി തിളങ്ങിയത്. സിസ്റ്റിന് രണ്ടു സഹോദരിമാർ കൂടിയുണ്ട്. 21 വയസുകാരി സോഫിയയും 15കാരി സ്കാർലറ്റും. 2017 ൽ മൂവരെയും മിസ് ഗോൾഡൻ ഗ്ലോബ്സ് ആയി പ്രഖ്യാപിച്ചിരുന്നു. 2017 ഗോൾഡൻ ഗ്ലോബ്സ് അവാർഡ് നൈറ്റിൽ സ്റ്റേജ് തിളങ്ങി നിന്നത് ഈ സഹോദരികളായിരുന്നു. ഇൻസ്റ്റാഗ്രാമിൽ സിസ്റ്റീന് 712K ഫോളോവേഴ്സ് ഉണ്ട്.
Leave a Reply