മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. കോലക്കുഴൽ വിളി കേട്ടോ… എന്ന് ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഗായകൻ എന്നതിൽ ഉപരി അഭിനയത്തിലും വിജയ് ഒരു കൈ നോക്കിട്ടുണ്ട്. 2000 ൽ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് പിന്നണി ഗാന രംഗത്ത് എത്തിയത്. ഈ ഗാനം പുറത്തിറങ്ങിയിട്ട് 20 വർഷം ആകുകയാണ്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ആ ഗാനം ചർച്ചയാകാറുണ്ട്.

ഇപ്പോഴിത മലയാളത്തിൽ തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിജയ് യേശുദാസ്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടിലെ മോഹൻലാൽ മമ്മൂട്ടി കമൽഹാസൻ- രജനികാന്ത് ഫാൻസിനെ കുറിച്ചും വിജയ് പറയുന്നുണ്ട്.

ഞാൻ പണ്ട്തൊട്ടേ ഒരു ലാലേട്ടൻ ഫാനാണ്. എന്റെ വീട്ടിൽ ഞാൻ ലാലേട്ടന് ഫാനു ,എന്റെ ചേട്ടൻ മമ്മൂക്ക ഫാനുമായിരുന്നു തമിഴിൽ ഞാൻ രജനി ഫാനും അനിയൻ കമൽ ഫാനുമായിരുന്നു. പക്ഷെ അഭിനയരംഗത്തേയ്ക്ക് വന്നതിന് ശേഷം ഭയങ്കരമായി ആരാധിക്കുന്ന ഒരാൾ എന്ന് പറയുന്നത് മമ്മൂക്കയാണ്. ഡ്രസിംഗിലുൾപ്പെടെ എല്ലാത്തിലുമുള്ള ശ്രദ്ധ ഞാൻ ഫോളേ ചെയ്യുന്ന ഒരു കാര്യമാണ്- വിജയ് യേശുദാസ് പറയുന്നു. ചില കഥാപാത്രം മമ്മൂക്ക ചെയ്താല ശരിയാകുകയുളളൂ, ചിലത് ലാലേട്ടന് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഈ ജനറേഷനിൽ രണ്ട് പേരെ പറയുകയാണെങ്കിൽ അത് ഫഹദ് ഫാസിലും പാർവതിയുമായിരിക്കു കഥാപാത്രമാകാനുളള അവരുടെകഴിവ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിതത്തിൽ അച്ഛൻ യേശുദാസ് ചെയ്യരുതെന്ന് പറഞ്ഞതിനെ കുറിച്ചും വിജയ് യേശുദാസ് പറയുന്നുണ്ട്. അഭിനയത്തിൽ പേകേണ്ട അത് പാട്ടിനെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആദ്യമൊക്കെ അത് കേട്ടു. പാട്ടിലൊന്ന് പച്ച പിടിച്ചതിന് ശേഷമാണ് മാരിയിൽ ഓഫർ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉളളതു കൊണ്ട് അത് ചെയ്തു- വിജയ് യേശുദാസ് പറയുന്നു.

വിജയ് യേശുദാസ് വീണ്ടും നായകനായി എത്തുകയാണ്. ബഹുഭാഷ ചിത്രമായ സാൽമൺ ആണ് വിജയ് യുടെ പുതിയ ചിത്രം. നല്ലൊരു കോൺസപ്റ്റിലുള്ള പടമാണ്. നായകന്റേയും സുഹൃത്തുക്കളുടേയും ജീവിതത്തിൽ നടക്കുന്ന സംഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം . ഒരു ശതമാനം ചിത്രീകരണം കഴിഞ്ഞു. ഇനി പാട്ടിന്റെ ഷൂട്ട് ബാക്കിയുണ്ട്. അത് ഇനിയുള്ള പെർമിഷനും കാര്യങ്ങളും പോലെയിരിക്കും അതിന് കാത്തിരിക്കുകയാണെന്നും വിജയ് യേശുദാസ് പറഞ്ഞു.

പുതിയ ചുവട് വയ്പ്പിനെ കുറിച്ചും വിജയ് യേശുദാസ് അഭിമുഖത്തിൽ പറയുന്നുണ്ട്. ബിസിനസ്സിലേയ്ക്കാണ് പുതിയ മാറ്റം. സലൂൺ ബിസിനസ്സിലേയ്ക്കാണ് വിജയ് യുടെ ചുവട് വയ്പ്പ്. സലൂൺ എന്ന ആശയം വന്നത് ഒരു സുഹൃത്ത് വഴിയാണ്. എന്റെയടുത്ത് ഇങ്ങനെയൊരു ഐഡിയ പറഞ്ഞപ്പോൾ പോയി അന്വേഷിച്ചു. ഇന്റീരിയൽസ്, ആംബിയൻസ് എല്ലാം വ്യത്യസ്തമായ ഒരു കോൺസപ്റ്റിലാണ്. അമേരിക്കയിലൊക്കെ പോകുമ്പോൾ താടിയൊക്കെ ട്രിം ചെയ്യാൻ പ്രോപ്പറായിട്ടുള്ള ബാർബർ ഷോപ്പിലൊക്കെയാണ് പോകാറ്. കൊച്ചിയിൽ ആദ്യമായി അങ്ങനെയൊരു ഷോപ്പ് തുടങ്ങാൻ പറ്റുമെന്ന ഐഡിയ വന്നപ്പോൾ ഞാൻ അതിൽ പിടിച്ചു. ഞങ്ങൾ മൂന്ന് പേരാണ് ബിസിനസ് പാർട്‌നേഴ്സ്. പ്രൊഡക്ട്സിന്റെ ക്വാളിറ്റിയിലോ, സർവീസിലൊരു കോംപ്രമൈസുമില്ല. ഹൈജീനിന്റെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല. അതിനൊന്നും വേറെ ചാർജുകളൊന്നും ഈടാക്കുന്നില്ല. മലയാളികൾക്ക് മൊത്തത്തിലൊരു പുതിയ അനുഭവമായിരിക്കും- വിജയ് പറഞ്ഞു