ലഹരി കൈവശം വെച്ചു,മലേഷ്യയിൽ ഒരു സ്ത്രീക്ക് വിധിച്ചത് വധശിക്ഷ. 55–കാരിയായ മല്‍സ്യക്കച്ചവടക്കാരിയാണ് കുറ്റക്കാരി. ഹൈറൂൺ ജൽമാനി എന്നാണ് ഇവരുടെ പേര്. അവർക്ക് ഒമ്പത് മക്കളാണ്. ഭർത്താവില്ലാത്ത ജൽമാനി ഒമ്പത് മക്കളെ തനിച്ചാണ് വളർത്തിയത്. വധശിക്ഷയെന്നുള്ള വിധി കേട്ട് പൊട്ടിക്കരയുന്ന ജൽമാനിയുടെ വിഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
45 സെക്കന്റ് മാത്രമുള്ള വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ കോടതിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങുന്ന ജൽമാനിയെ കാണാം. അവർ അവിടെ കൂടി നിന്നവരോട് സഹായത്തിനായി അപേക്ഷിക്കുന്നു. 2018 ജനുവരയിലാണ് 113.9 ഗ്രാം ലഹരിവസ്തു കൈവശം വെച്ചതിന് ഇവർ പിടിക്കപ്പെട്ടത്. മെത്ത് എന്ന ലഹരിയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. സംഭവത്തിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് രാജ്യത്ത് ഉയരുന്നത്.
മലേഷ്യൻ നിയമപ്രകാരം 50 ഗ്രാമിൽ കൂടുതൽ മെത്ത് ലഹരി മരുന്ന് കൈവശം വെച്ചാൽ വധശിക്ഷയാണ് വിധിക്കുക. ലഹരി ക്കേസുകളിൽ വധശിക്ഷ വിധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് മലേഷ്യ. കഛിനമായ ഇത്തരം ശിക്ഷകൾ രാജ്യത്തെ പാർശ്വവൽക്കരിപ്പപ്പെട്ട, ദുർബലരായ സ്ത്രീകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നു.
Leave a Reply