ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിമൺ ഫോറത്തിന്റെ ഡയറക്ടർ ബോർഡ് ‘അംഗവും രൂപതയ്ക്ക് വേണ്ടി കഴിഞ്ഞ മൂന്നു വർഷമായി സേവനം അനുഷ്ഠിച്ച സിസ്റ്റർ കുസുമത്തിന് വിശ്വാസ സമൂഹം സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. തിരുഹൃദയ സഭാംഗമായ സിസ്റ്റർ കുസുമം 2019 ഡിസംബർ 5നാണ് പ്രസ്റ്റനിൽ എത്തിയത്. 2020 ജൂലൈ 18 മുതൽ സെൻറ് ബെനഡിക് മിഷനിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ വനിതാ സമ്മേളനമായ ടോട്ടോ പുൾക്ര ബർമിങ് ഹാമിൽ അരങ്ങേറിയപ്പോൾ അതിൻറെ മുഖ്യ സംഘാടകരിൽ ഒരാൾ സിസ്റ്റർ കുസുമമായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സെൻറ് ബെനഡിക് മിഷൻ സിസ്റ്റർ കുസുമത്തിന് ഔദ്യോഗികമായ യാത്രയയപ്പ് ഡിസംബർ 12-ാം തീയതി ഇടവക വികാരിയായ ഫാദർ ടെറിൻ മുല്ലക്കരയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ യാത്രയയപ്പ് നൽകി. പ്രസ്തുത പരിപാടിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിമൻ ഫോറത്തിന്റെ പ്രസിഡണ്ട് ഡോ. ഷിൻസി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്നു വർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം സിസ്റ്റർ തൻ്റെ മറുപടി പ്രസംഗത്തിൽ പറയുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളരെ വിപുലമായ ഒരു കർമ്മമണ്ഡലത്തിന്റെ ഉടമയാണ് സിസ്റ്റർ കുസുമം. 28 വർഷത്തോളം ഗണിതശാസ്ത്ര അധ്യാപികയായി ജോലി ചെയ്ത സിസ്റ്റർ കുസുമം 2 വർഷം പാലായിലെ സെൻറ് മൈക്കിൾ സ്കൂളിൽ പ്രധാന അധ്യാപികയും ആയിരുന്നു. ബ്രിട്ടനിലേക്ക് വരുന്നതിന് മുൻപ് പാലാ രൂപതയിലെ വിമൻസ് ഫോറത്തിന്റെ ഡയറക്ടർ ആയിട്ടും സേവനം അനുഷ്ഠിച്ചിരുന്നു’ നല്ലൊരു ഗായിക കൂടിയായ സിസ്റ്റർ കുസുമം പാലായിൽ വച്ച് നടന്ന ബൈബിൾ കൺവെൻഷനിലെ പ്രധാന ഗായിക കൂടിയായിരുന്നു.