ശിവഗിരി ആശ്രമം യു കെ. ഭാരതത്തിനു പുറത്തുള്ള ശിവഗിരി മഠത്തിന്റെ ആദ്യ അഫിലിയേറ്റഡ് സെന്റർ ആയി ശിവഗിരി മഠം ധർമ സംഘം ട്രസ്റ്റ് ബോർഡ് അംഗീകരിച്ചു. സെപ്റ്റംബർ 20 നു ചേർന്ന ധർമ സംഘം ട്രസ്റ്റ് ബോർഡ് യോഗത്തിൽ ആണ് യു കെ യിലെ ആശ്രമത്തിന് അംഗീകാരം നൽകിയത്. അറിവിന്റെ അഗാധതയിലേക്ക് നമ്മെയെല്ലാം കൂട്ടികൊണ്ട് പോയ ഗുരു ദർശനികതയുടെ എക്കാലത്തെയും വലിയ വീണ്ടെടുപ്പ് ലക്ഷ്യമിട്ടാണ് യൂറോപ്പിലെ നാരായണ ഗുരു ദേവന്റെ പിൻതുടച്ചക്കാർ ഇത്രമൊരു ആശയം മുന്നോട്ടു വെച്ചത്. ശ്രീ നാരായണഗുരുവിന്റെ സ്വാധീനം ഇല്ലാത്ത ഒരു മലയാളി പോലും ലോകത്തില്ല എന്നത് പോലെ പശ്ചാത്യ ലോകത്തും ഗുരുവിന്റെ അമൂല്യമായ ദർശനങ്ങൾ മനുഷ്യരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് യൂറോപ്പിലെ ശ്രീ നാരായണീയർ ശിവഗിരി ആശ്രമം യു കെ ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചത്.
നൂറ്റാണ്ടുകളെ അതിജീവിച്ച ഗുരുവിന്റെ ദർശനങ്ങൾ മതം ജാതി വർണവർഗ ദേശകാല സീമകളെയെല്ലാം കടപുഴക്കി എറിഞ്ഞ സ്ഫോടനാത്മകമായ വിചാരധാരകളെ ഉൾകൊള്ളുന്നതാണ്. മതവും ജാതിയുമല്ല മനുഷ്യനാണ് വലുത് എന്ന ഗുരുദർശനം മറ്റെന്തിനെക്കാളും ലോകത്തിന് ആവശ്യമാണ്. ശ്രീ നാരായണ ഗുരുവിന്റെ ചിന്ത പദ്ധതിയുടെ മൂല്യങ്ങൾ പശ്ചാത്യ ലോകത്ത് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ പ്രചാരണ സഭയുടെ യു കെയിലെ യൂണിറ്റായ സേവനം യു കെ ബ്രിട്ടണിലെ പ്രമുഖ വ്യവസായിയും ഹൃദയത്തിന് മേൽ ഗുരു സ്‌മൃതികൾ എഴുതിച്ചേർക്കപ്പെട്ട ഗുരു ഭക്തനുമായ ശ്രീ സിബി കുമാറിന്റെ സഹായത്തോടെ ലണ്ടനിൽ ആറു കോടി നാൽപതിയഞ്ചു ലക്ഷം ചിലവിട്ടു യു കെയുടെ മദ്ധ്യഭാഗമായ വൂൾവർഹാംടൺ എന്നസ്ഥലത്തു ലോർഡ്‌സ് സ്ട്രീറ്റിൽ ആണ് ആശ്രമം സ്വന്തമാക്കിയിട്ടുള്ളത്.
ശിവഗിരി ആശ്രമം യു കെ യുടെ പ്രാരഭപ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2022 ഏപ്രിൽ 30 നു ലണ്ടനിൽ ശ്രീ നാരായണ ധർമ സംഘം ടസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ നിർവഹിച്ചിരുന്നു. ഒരു വർഷം കൊണ്ട് ആശ്രമം പ്രവർത്തനമാരംഭിക്കുവാൻ കഴിഞ്ഞത് യു കെ യിലെ ഗുരു ഭക്തരുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ സമാനതകളില്ലാത്ത പ്രവർത്തനമികവിന്റെ സാക്ഷ്യപാത്രങ്ങളാണ്. ശ്രീ നാരായണ ഗുരുദേവന്റെ അസംഖ്യയം പിന്തുടർച്ചക്കാരെ ഒരുമിച്ചു ചേർത്ത് കൊണ്ട് നടത്തിയ ഈ ശ്രമത്തിൽ സേവനം യു കെ യുടെ കരുത്തരായ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ ശിവഗിരി ആശ്രമം യു കെ സാധ്യമാക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി. ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് ബോർഡിന്റെ നിർദ്ദേശം അനുസരിച്ചു ആശ്രമത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നു ശിവഗിരി ആശ്രമം യു കെയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് അറിയിച്ചു.
Leave a Reply