കൊച്ചി: തൃപ്തിദേശായിക്കു പിന്നാലെ പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ആറു യുവതികള്‍. ശബരിമലയിലേക്ക് പോകാനാണ് ആറു യുവതികള്‍ കൊച്ചിയിലെത്തിയത്. മലബാറില്‍ നിന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ട്രെയിനിലെത്തിയ യുവതികള്‍ പോലീസ് നിരീക്ഷണത്തിലാണ്. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് യുവതികള്‍ ഉള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഇന്നും മല ചവിട്ടുന്നതിന് ശബരിമലയില്‍ നിയന്ത്രണമുണ്ട്. 11.30മുതല്‍ 2വരെ മല ചവിട്ടരുതെന്ന് പോലീസ് നിര്‍ദേശിച്ചു. ഇക്കാര്യം ഉച്ചഭാഷിണിയിലൂടെയാണ് പോലീസ് അറിയിച്ചത്. നെയ്യഭിഷേകത്തിന്റെ സമയം ഇന്ന് ഉച്ചയ്ക്ക് 12മണിവരെ മാത്രമേ അനുവദിച്ചിട്ടുള്ളു. ഇതോടെ പകല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഡിജിപി ദേവസ്വം ബോര്‍ഡിന് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്.