ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒരു വിദേശയാത്ര നടത്താൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു യാത്ര എന്നത് പലരുടെയും സ്വപ്നം ആയിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും മികച്ച ഫ്ലൈറ്റ് ഡീലുകളെ പറ്റിയും വിസ് എയർ പറയുന്നു.
ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ;
കറൻസികൾ മാറ്റി നോക്കുക
ബുക്കിംഗ് സമയത്ത് വിവിധ കറൻസികളുടെ മൂല്യം നോക്കാൻ വിസ് എയർ പറയുന്നു. കാരണം, നിലവിലെ കറൻസിക്ക് പകരം ലക്ഷ്യസ്ഥാനത്തെ കറൻസിയിൽ നിങ്ങളുടെ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിലൂടെ കുറഞ്ഞ ഡീൽ ലഭിച്ചേക്കാം.
‘ഫ്ലെക്‌സിബിൾ വിത്ത് ഡേറ്റ്സ്’ ഓപ്‌ഷൻ
എന്തെങ്കിലും ബുക്ക് ചെയ്യുമ്പോൾ, തിരക്കേറിയ സമയങ്ങൾ സാധാരണയായി ചെലവ് കൂടുന്നതായി കാണാം. അതിനാൽ യാത്ര ചെയ്യാനുള്ള തീയതിയും സമയവും മാറ്റി പണം ലാഭിക്കാം. സെർച്ച് ഫംഗ്‌ഷനിൽ പലപ്പോഴും എയർലൈനുകൾ ‘ഫ്ലെക്‌സിബിൾ വിത്ത് ഡേറ്റ്സ്’ ഓപ്‌ഷൻ നൽകും. അതിനാൽ നിങ്ങൾക്ക് വ്യത്യസ്ത ഫ്ലൈറ്റുകളുടെ വില താരതമ്യം ചെയ്യാം. പലപ്പോഴും രാത്രി ഫ്ലൈറ്റുകൾ പകൽ സമയത്തേക്കാൾ വിലകുറഞ്ഞതാണെന്ന് വിസ് എയർ ചൂണ്ടിക്കാട്ടുന്നു.
ബുക്കിംഗ് സമയത്ത് മികച്ച ഡീലുകൾ തിരയുക.
ഒരു റിട്ടേൺ ട്രിപ്പിന് പകരം രണ്ട് വ്യത്യസ്ത ബുക്കിംഗ് നടത്തുന്നത് ചിലപ്പോൾ ചെലവ് കുറച്ചേക്കാം. എന്നാൽ ഇത് എപ്പോഴും ലഭിക്കണമെന്നില്ല. ബുക്കിംഗ് സമയത്ത് രണ്ട് രീതിയും പരിശോധിക്കുക എന്നതാണ് മികച്ച മാർഗം.
ബുക്കിംഗ് നേരത്തെ തന്നെ
അവസാന നിമിഷ ഡീലുകൾ നിലവിലുണ്ടെങ്കിലും, മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. എട്ടാഴ്ച മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പണം ലാഭിക്കാനുള്ള മാർഗ്ഗമാണെന്ന് എയർലൈൻ നിർദേശിക്കുന്നു.
വ്യക്തിഗതമായി ബുക്ക് ചെയ്യുക
ആളുകൾ ഒരു ഗ്രൂപ്പായി യാത്ര ചെയ്യുമ്പോൾ ചെലവേറുമെന്ന് വിസ് എയർ ടീം പറയുന്നു. അതിനാൽ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ വ്യക്തിഗതമായി ബുക്ക് ചെയ്യുന്നതാണ് ചെലവ് ചുരുക്കാനുള്ള മാർഗം.
ഫോളോ, ലൈക്ക്, സബ്സ്ക്രൈബ്
നിങ്ങൾ സോഷ്യൽ മീഡിയയിൽ എയർലൈൻ കമ്പനികളെ പിന്തുടരുന്നുണ്ടെന്നും മാർക്കറ്റിംഗ് ഇമെയിലുകൾക്കായി സൈൻ അപ്പ് ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കുക. ഏറ്റവും പുതിയ ഡീലുകളെയും ഡിസ്കൗണ്ടുകളെയും കുറിച്ച് ആദ്യം അറിയാൻ ശ്രമിക്കുക. പല എയർലൈനുകളും അവരുടെ ഫോളോവേഴ്സിന് എക്സ്ക്ലൂസീവ് ഡീലുകൾ വാഗ്‌ദാനം ചെയ്യുന്നു.
Leave a Reply