അച്ഛനെ തേടിയെത്തിയ മകള്‍ക്ക് കാണാന്‍ സാധിച്ചത് കസേരയിൽ ഇരിയ്ക്കുന്ന അസ്ഥികൂടം !! സംഭവം കേരളത്തിൽ തന്നെ തിരുവനന്തപുരത്ത്. ഡെന്റൽ കോളേജിലെ മുൻ ട്യൂട്ടറുായ മെഡിക്കൽ കോളേജ് പഴയറോഡ് ടിസി 17/1875 മുളവന വീട്ടിൽ ഡോ. കെ.പി. രാധാകൃഷ്ണന്റെ (70) മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. പത്ത് വർഷമായി ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ മകളോടൊപ്പമാണ്. ഫോൺ വിളിക്കുന്നത് പോലും രാധാകൃഷ്ണന് ഇഷ്ടമില്ലായിരുന്നു. അയൽവാസികളെ വിളിച്ചാണ് ബന്ധുക്കൾ വിവരങ്ങൾ തിരക്കിയിരുന്നത്. കുറെ ദിവസങ്ങളായി രാധാകൃഷ്ണനെ പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വിവരം മകളെ അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.

തുടർന്ന് ബന്ധുക്കളോടൊപ്പമെത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ പൊളിച്ച് അകത്ത് കടക്കവെയാണ് ഹാളിലെ സോഫയിൽ രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലാകെ ദുർഗന്ധം പരന്നിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും രാധാകൃഷ്ണൻ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. ടി.വി കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പത്തടി പൊക്കമുള്ള മതിൽ, എട്ടടി പൊക്കമുള്ള ഗേറ്റ്. ഇത് കടന്ന് വേണം രാധാകൃഷ്ണന്റെ വീട്ടിലെത്താൻ. പുറത്ത് നിന്ന് നോക്കിയാൽ പോലും അകത്ത് നടക്കുന്നതെന്ന് അറിയില്ല. ഡെന്റൽ ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ച രാധാകൃഷ്ണൻ ട്യൂട്ടറായാണ് വിരമിച്ചത്. വിദേശത്തും ജോലി നോക്കിയിട്ടുണ്ട്. വീടും സ്ഥലവും ഉൾപ്പെടെ കോടികളുടെ ആസ്തിയാണുള്ളത്. ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നിലയിലായിരുന്നു. സമീപ വീട്ടിൽ നിന്ന് താത്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചാണ് പൊലീസ് സംഘം അകത്ത് കടന്നത്. വൈദ്യുതി കണക്ഷൻ കൊടുത്തപ്പോൾ ടി.വിയും ഫാനും ഓണായി. ഇതിൽ നിന്നാണ് ടി.വി കാണുന്നതിനിടയിൽ മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയത്. മരണ ശേഷമാകാം കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി വിച്ഛേദിച്ചത്.

മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. അദ്ദേഹത്തെ കാണാന്‍ ആരും ശ്രമിച്ചില്ല. പുറത്തു കണ്ടില്ലെങ്കിലും ചോദിച്ചെത്തുന്ന അയല്‍വാസികള്‍ ഇല്ല എന്നതാണ് നഗരത്തിന്റെ ശാപം. ഈ ശാപത്തിന്റെ ഒടുവിലെ ഇരയാകില്ല രാധാകൃഷ്ണൻ.