ഇന്ത്യൻ ക്രിക്കറ്റ് വീണ്ടും ട്വന്റി 20യുടെ ആവേത്തിലേക്ക്. ക്രിക്കറ്റിലെ ശക്തരായ രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയ്ക്കു ഇന്ന് വിശാഖപട്ടണത്തു തുടക്കമാകുകയാണ്. ഇന്ത്യ– ഓസ്ട്രേലിയ മത്സരങ്ങൾ എന്നും ശ്രദ്ധേയമായിട്ടുണ്ട്. കളത്തിനകത്തും പുറത്തുമുള്ള വാക്പ്രയോഗങ്ങളും പ്രകോപനങ്ങളും എക്കാലവും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ടീം മികച്ച ഫോമിലാണ്. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഓസ്ട്രേലിയൻ ടീമിൽ ഏറ്റവും വെല്ലുവിളിയുയർത്താൻ പോന്ന താരം മാർക്കസ് സ്റ്റോയിനിസാണെന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറയുന്നു. ബിഗ് ബാഷ് ലീഗിൽ ഈ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്ഥിരതയോടെ കളിക്കാൻ ഇദ്ദേഹത്തിനു സാധിക്കുന്നു. ഓസ്ട്രേലിയൻ ടീമിെല നിർണായക താരമാണ് മാർക്കസ് സ്റ്റോയിനിസ്. ഇന്ത്യൻ ടീം നിലവിൽ സന്തുലിതമാണ്. ദൗർബല്യങ്ങൾ പരിഹരിക്കപ്പെട്ടെന്നും കോഹ്‌ലി പറഞ്ഞു.
Leave a Reply