വ്യക്തമായ നിലപാടുകൾ കൊണ്ടും വേറിട്ട് നിൽക്കുന്ന അഭിനയ ശൈലികൊണ്ടും മലയാള സിനിമ ലോകത്ത് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ മംമ്ത മോഹൻദാസിന്റെ സാഹസിക സ്കൈ ഡൈവിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മംമ്ത തന്നെയാണ് ഈ വീഡിയോ തന്റെ ആരാധകരുമായി പങ്കുവെച്ചത്.

യുഎസിലെ സാന്റാ ബാർബറയിലായിരുന്നു മംമ്തയുടെ സാഹസിക ആകാശച്ചാട്ടത്തിന് വേദിയൊരുങ്ങിയത്. 18000 അടി ഉയരെ നിന്നുള്ള താരത്തിന്റെ സ്കൈ ഡൈവിംഗ് കാണുന്നവരുടെ നെഞ്ചിടിപ്പേറ്റാൻ പോന്നതാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും മനോഹരവുമായ സ്കൈ ഡൈവിംഗ് എന്നാണ് മംമ്ത ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ