പൊന്നിന്‍ ചിങ്ങത്തിലെ പൂവിളിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെയും  പൈതൃകത്തെയും പുതുതലമുറക്ക് പകര്‍ന്നു നല്‍കുവാന്‍ എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻഡ് നടത്തിവരുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ഈ വരുന്ന സെപ്റ്റംബര്‍ 10, ഞായാറാഴ്ച  രാവിലെ 10:30 നു ബ്രാഡ് വെൽ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു എസ്. എം. എയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന, ഓര്‍മയില്‍ എന്നും കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന പരിപാടികളുമായി എസ് എം എയുടെ കലാപ്രതിഭകൾ  അണിയിച്ചൊരുക്കുന്ന കലാപരിപാടികൾ..  എല്ലാവര്ക്കും പങ്കെടുക്കുവാനും ആസ്വദിക്കുവാനും പറ്റുന്ന രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന മത്സരങ്ങൾ.. ഒരു ഡസനിൽ പരം കലാകാരന്മാരെ അണിനിരത്തി പ്രെസ്റ്റന്‍ ചെണ്ടമേളവും, നോട്ടിങ്ഹാം ബോയിസിന്റ പുലികളിയും…

സ്വന്തം ഭവനകളില്‍ പാകം ചെയ്യുന്ന സ്വാദിഷ്ടമായ ഭക്ഷണവും സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടും. ഈ മഹനീയ അവസരത്തില്‍ എസ് എം എയോടൊപ്പം ഓണം ആഘോഷിക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

എസ് എം എ യുടെ 2017 ലെ ഓണാഘോഷപരിപാടികൾക്ക് പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സെന്റ് കുര്യാക്കോസ് എന്നിവര്‍ ആഘോഷത്തിന്റ നേതൃത്വം നല്‍കും.

പി ര്‍ ഓ
എബിന്‍ ബേബി, എസ് എം എ

2016 ഓണാഘോഷപരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങൾ…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ