പ്രവര്‍ത്തന മികവുകൊണ്ടും കലാകായിക നേട്ടങ്ങൾകൊണ്ടും യുകെയിലെ തന്നെ പ്രബല മലയാളി കൂട്ടായ്മകളിലൊന്നായ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 29 ഞായറാഴ്ച ജൂബിലി ഹോളില്‍ വച്ച് നടക്കും. വൈകുന്നേരം 5.00 ന് പൊതുസമ്മേളനത്തോടെ ആരംഭിക്കുന്നു. തുടന്ന് കണ്ണിനും കാതിനും ഇമ്പമേറുന്ന കലാപരിപാടികൾക്ക് തുടക്കമാകും. കൈ നിറയെ കൊന്ന പൂവും, നിറപറയും, നിലവിളക്കും, മനസ്സുനിറയെ സ്‌നേഹഹവുമായി വിഷു… ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉത്സവമായ വിഷു… മനസ്സില്‍ ഉണ്ണിക്കണ്ണന്റെ രൂപവും കയ്യില്‍ കൊന്നപ്പൂക്കളുമായി എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ വിഷുദിനം..
മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്നും നന്മയുടെ പാതയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹത്തായ സന്ദേശം… ഈസ്റ്റർ ദിനം… ലോകത്തെ പാപത്തില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി കുരിശുമരണം വരിച്ച യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണകൾ ഉണർത്തി വിശ്വാസികളുടെ ഉയിര്‍പ്പ് തിരുനാൾ.. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു… വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരുക്കിയും, യേശുക്രിസ്തുവിന്റെ ഉത്ഥാനം വഴി പകര്‍ന്ന സന്തോഷവും സമാധാനവും എല്ലാ അംഗങ്ങളിലേക്കും എത്തിക്കാന്‍ ഉതകുന്ന കലാപരികടികൾ ഒരുക്കി ആഘോഷപരിപാടിക്ക് മറ്റു കൂട്ടുവാന്‍ എസ് എം എ ഒരുങ്ങിക്കഴിഞ്ഞു.
മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കണ്ണിനും കാതിനും ഹരം പകരുന്ന വ്യത്യസ്ത കലാപരിപാടികളുമാണ് ഇത്തവണത്തെ ആഘോഷം സജ്ജീകരിച്ചിരിക്കുന്നത്. എന്നും സ്വാദിഷ്ടമായ വിഭവങ്ങൾ നൽകുന്ന എസ് എം എ ഇത്തവണയും അതിൽ വിട്ടുവീഴ്ച നൽകിയിട്ടില്ല. സ്വന്തമായി പാകം ചെയ്ത ഭക്ഷണമാണ് ഇത്തവണയും അംഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രസ്‌തുത പരിപാടിയിലേക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ് എന്നിവർ അറിയിച്ചു. അതെ ഒരു നല്ല സായാഹ്നത്തിലേക്ക് ഏവർക്കും സ്വാഗതം…
Leave a Reply