പുതുമഴയിൽ ഊത്ത പിടിത്തവുമായി ഇറങ്ങുന്നവർ ജാഗ്രതൈ. നിയമ പ്രകാരമുള്ള രീതിയില്ലാതെ ഊത്ത പിടിക്കുന്നവർ കുടുങ്ങും. കഴിഞ്ഞ ആഴ്ച കട്ടച്ചിറയിൽ തോട്ടിൽ കൂടൊരുക്കിയിട്ട് ഊത്ത പിടിത്തവുമായി ഇറങ്ങിയവർ ഫിഷറീസ് വകുപ്പിന്റെ പിടിയിലായിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമാണ് ജൂൺ ജൂലൈ മാസങ്ങൾ. മുട്ടയിടുന്നതിനായാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കുമായി കയറി വരുന്നത്.

വയർ നിറയെ മുട്ടകളുള്ളതിനാൽ ഈ സമയത്ത് മത്സ്യങ്ങൾക്കു രക്ഷപ്പെടാനാകില്ല. വ്യാപകമായി ഇവയുടെ വേട്ടയാടൽ മഴക്കാലത്ത് നടക്കുന്നുണ്ട്. ശുദ്ധ ജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതിനാലാണ് ഈ സമയത്തെ മീൻ പിടുത്തം നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചു മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ ആൻഡ് ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും വരെ ലഭിക്കാം. ഫിഷറീസ്, റവന്യു, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ഈ വിഷയത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്.

മീനച്ചിലാർ–മീനന്തറയാർ –കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ കട്ടച്ചിറതോട് സംരക്ഷണ സമിതിയുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കാണക്കാരി–കിടങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ മത്സ്യബന്ധനത്തിനായി അനധികൃതമായി സ്ഥാപിച്ച പെരുംകൂടുകളും വലകളും പിടിച്ചെടുത്തിരുന്നു. മരങ്ങാട്, മേക്കാട്, കട്ടച്ചിറ, കാവനാൽ, തൊട്ടിമുണ്ട് കടവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തോട്ടിലെ മുട്ടുകളും, തടയിണകളും, വിരികളും, തൂണുകളും നീക്കവും ചെയ്തു.