ഫിലിപ്പ് കണ്ടോത്ത്

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഇന്ന് രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിച്ച് 9.30ന് ബൈബിള്‍ പ്രതിഷ്ഠയോടെ തുടക്കം കുറിച്ച് കൃത്യം 10ന് തന്നെ കലാമത്സരങ്ങള്‍ ആരംഭിക്കാനാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരേസമയം 11 സ്റ്റേജുകളില്‍ ആയി 21 ഇനം മത്സരങ്ങള്‍ ഏതാണ്ട് വൈകിട്ട് 6.00ന് തന്നെ പൊതു സമ്മേളനത്തില്‍ സമ്മാനദാനം നല്‍കത്തക്കരീതിയില്‍ ആണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

രജിസ്ട്രേഷന്‍ ഒരാഴ്ച മുമ്പേ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. എസ്.എം.ബി.സി.ആര്‍ കീഴിലുളള 19 കുര്‍ബാന സെന്ററുകളിലും മത്സരത്തിനുള്ള അവസാനഘട്ട റീഹേഴ്സല്‍ നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരുമെല്ലാം വളരെ ഉത്സാഹത്തോടെയാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറായിരിക്കുന്നത്. അതുപോലെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ഈ വര്‍ഷം ജി.സി.എസ്.ഇയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ബൈബിള്‍ കലോത്സവ ദിനത്തില്‍ അവര്‍ക്ക് റീജിയണിന്റെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നതായിരിക്കും.

കൂടാതെ ബൈബിള്‍ കലോത്സവദിനത്തില്‍ വരുന്നവര്‍ക്ക് സ്നാക്ക്സും സോഫ്റ്റ് ഡ്രിങ്ക്സും ലഞ്ചും ഡിന്നറുമെല്ലാം മിതമായ നിരക്കില്‍ അവിടെ ലഭ്യമായിരിക്കുമെന്ന് കമ്മറ്റിക്കാര്‍ അറിയിച്ചിട്ടുണ്ട്.

നാളെ നടക്കുന്ന ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ബൈബിള്‍ കലോത്സവത്തിന് റീജിയണിന്റെ കീഴിലുള്ള മുഴുവന്‍ കുര്‍ബാന സെന്ററുകളില്‍ നിന്നുളളവര്‍ വന്ന് പങ്കെടുത്ത് സഹകരിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് ബൈബിള്‍ കലോത്സവ ചെയര്‍മാന്‍ ഫാ. ജോസ് പൂവാനിക്കുന്നേലും (സി.എസ്.എസ്.ആര്‍), ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും (സി.എസ്.ററി)യും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും അഭ്യര്‍ത്ഥിച്ചു.

കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും രാവിലെ കൃത്യം 8.30ന് തന്നെ വന്ന് രജിസ്ട്രേഷന്‍ ആരംഭിക്കണമെന്ന് ബൈബിള്‍ കലോത്സവ ചീഫ് കോര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റ്യനും വൈസ് കോര്‍ഡിനേറ്റര്‍മാരായ ജോസി മാത്യുവും സജി തോമസും അറിയിച്ചു.

കലോത്സവം നടക്കുന്ന സ്ഥലത്തെ അഡ്രസ്സ്

The Green Way Centre, Doncastre Road, Southmed, Bristol, BS 16 5 PY.