ഫിലിപ്പ് കണ്ടോത്ത്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 25 വരെ വിവിധ കുര്‍ബാന സെന്ററുകളിലായി നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും കുരിയ അംഗവുമായ ഫാ. ടോണി പഴയകളം സിഎസ്ടിയും ചെയര്‍മാനും പ്രശസ്ത സംഗീത സംവിധായകനും വചന പ്രഘോഷകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫനും ചേര്‍ന്ന് നയിക്കുന്നു.
”അപ്പോള്‍ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും”. (ഫിലി)
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ എല്ലാവര്‍ക്കും ഒരു ധ്യാനം ലഭ്യമാക്കുക എന്ന രീതിയില്‍ ഈ വര്‍ഷത്തെ നോമ്പുകാല വാര്‍ഷികധ്യാനം 13 സെന്ററുകളിലായി ക്രമീകരിച്ചിരിക്കുന്നു. കുരിശു മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മഹത്വം നമുക്കു നേടി തരുന്ന കുരിശിലേയ്ക്ക് നോക്കി രക്ഷാകര പദ്ധതിയെ കാണുവാനും അനുഭവിക്കുവാനും സഭ ക്ഷണിക്കുന്ന കാലമാണ് നോമ്പ്.
ഈ ധ്യാനങ്ങളില്‍ ഒന്നിലെങ്കിലും പങ്കെടുത്ത് ജീവിത നവീകരണവും വിശ്വാസ വളര്‍ച്ചയും പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിക്കുകയും ചെയ്യണമെന്ന് എല്ലാവരോടും സസ്നേഹം ആഹ്വാനം ചെയ്യുന്നു.
റീജിയണല്‍ കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് ഫിലിപ്പ് കണ്ടോത്ത് (ട്രസ്റ്റി SMBCR), റോയി സെബാസ്റ്റിയന്‍ (കോ – ഓര്‍ഡിനേറ്റര്‍)
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 07862701046, 07703063836











Leave a Reply