ഷിബു മാത്യൂ
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ച് ജേക്കബ് കുയിലാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ടെലിഫിലിം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ജനപ്രിയമേറുന്നു. ബൈബിള്‍ കലോത്സവം 2018 ന് ‘കുട്ടികള്‍ എന്റെയടുത്തു വരട്ടെ. അവരെ തടയെണ്ട ‘ എന്ന ബൈബിള്‍ വാക്യത്തിനെ
ആസ്പദമാക്കി നടത്തിയ ടെലിഫിലിം മത്സരത്തിനു വേണ്ടി റവ. ഫാ. മാത്യൂ മുളയോലില്‍ ഡയറക്ടറായ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ചതായിരുന്നു പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിം. രൂപതയുടെ 2018 ലെ ബൈബിള്‍ കലോത്സവത്തില്‍ ടെലി ഫിലിം വിഭാഗ മത്സരത്തില്‍ ലീഡ്‌സ് മിഷന്‍ മൂന്നാമതെത്തിയിരുന്നു. മത്സരത്തേക്കാള്‍ ഉപരി മത്സര വിഷയത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ
ചിന്തകളാണ് ഈ ടെലിഫിലിമിന്റെ ഇതിവൃത്തം. ‘ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. ‘ ആഗോള ക്രൈസ്തവര്‍ക്കുള്ള മുന്നറിയിപ്പായി അഭിവന്ദ്യ പിതാവിന്റെ വാത്സിംഹാമിലെ പ്രസംഗവും ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ അഭികക്ഷേകാഗ്‌നി കണ്‍വെണ്‍ഷനില്‍ നടത്തിയ പ്രസംഗവും ജനശ്രദ്ധ നേടിയിരുന്നു. ക്രൈസ്തവ ജീവിതത്തില്‍ ഞായറാഴ്ചയുടെ പ്രാധാന്യമെന്താണെന്ന് വളരെ വ്യക്തമായി പ്രതിപാതിക്കുന്നതോടൊപ്പം ഞായറാഴ്ച്ചയുടെ പ്രാധാന്യത്തേക്കുറിച്ച് പുതിയ തലമറയ്ക്കുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് ഈ ടെലിഫിലിം കൊണ്ട് ഉദ്ദേശിച്ചത് എന്ന് ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന യുവജനോത്സവ വേദികളില്‍ നാടകങ്ങള്‍ക്ക് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ജേക്കബ് കുയിലാടന്‍ ആണ് ഈ ടെലിഫിലിമിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോയിസ് മുണ്ടെയ്ക്കലും ബിനു കുര്യനുമാണ്. ശബ്ദം ഡെന്നീസ് ചിറയത്ത്, എഡിറ്റിംഗ് ജോയിസ് മുണ്ടയ്ക്കല്‍ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്‍സ് ജോജി കുമ്പളത്താനമാണ്. ജെന്റിന്‍ ജെയിംസ്, സ്വീറ്റി രാജേഷ്, ജേക്കബ് കുയിലാടന്‍, രശ്മി ഡെന്നീസ്, ഡേവിസ് പോള്‍, ഡൈജോ ജെന്റിന്‍, ഡാനിയേല്‍ ജോസഫ്, റിച്ചാ ജോജി, ഗോഡ്‌സണ്‍ കുയിലാടന്‍, ജോര്‍ജ്ജിയാ മുണ്ടെയ്ക്കല്‍, ആന്‍ റോസ് പോള്‍ എന്നിവര്‍ക്കൊപ്പം ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യൂ മുളയോലിയും പ്രധാന വേഷമണിഞ്ഞു. ഒരു ദിവസം മാത്രമെടുത്ത് ചിത്രീകരിച്ച പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിമിന്റെ ലൊക്കേഷന്‍ ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയവും ഇടവകാംഗങ്ങളായ ഷാജിയുടേയും ജൂബിന്റേയും വീടുകളാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പുത്തന്‍ ആശയം പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഈ ടെലിഫിലിമിന് സാധിച്ചിട്ടുണ്ടെന്ന് പ്രധാന അഭിനേതാവായ ജെന്റിന്‍ ജെയിംസ് മലയാളം യുകെയോട് പറഞ്ഞു. വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ഈ ടെലിഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വളര്‍ച്ചയില്‍ എക്കാലവും തനതായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഫാ. മാത്യൂ മുളയോലിയുടെ സംരക്ഷണത്തിലുള്ള ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ച ഈ ടെലിഫിലിം, കത്തോലിക്കാ സഭയുടെ വളര്‍ച്ചയുടെ തന്നെ ഭാഗമാകും എന്നതില്‍ തെല്ലും സംശയം വേണ്ട.
കാരണം ‘ ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. ‘
ടെലിഫിലിം കാണുവാന്‍ താഴെ കാണുന്ന ലിംഗില്‍ ക്ലിക്ക് ചെയ്യുക.
[ot-video][/ot-video]
Leave a Reply