ക്വാലലംപൂര്‍: പെരുമ്പാമ്പുമായി ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ അതേ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. പടിഞ്ഞാറന്‍ മലേഷ്യയിലെ ക്വാല ലങ്കടിലാലിലാണ് സംഭവം. വഴിയില്‍ നിന്ന് ലഭിച്ച പാമ്പുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 35 കാരനായ സായിം ഖാലിസ് കൊസ്‌നാന്‍ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പിടികൂടിയ പാമ്പിനെ കൈയ്യില്‍ വെച്ച് ബൈക്കോടിക്കുകയായിരുന്നു സായിം. ഇടയ്ക്ക് കൈയില്‍ നിന്ന് വഴുതിയ പാമ്പ് ശരീരത്തില്‍ വരിഞ്ഞുമുറുക്കിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. ഇതിനിടെ പാമ്പ് സായിമിനെ ചുറ്റിവരിഞ്ഞു കഴിഞ്ഞിരുന്നു. പുലര്‍ച്ചെയെത്തിയ വഴിയാത്രക്കാരാണ് ശരീരത്തില്‍ പാമ്പ് ചുറ്റി വരിഞ്ഞ നിലയില്‍ സായിമിന്റെ മൃതദേഹം കണ്ടെത്തിയത്. പാമ്പിനെ പെട്ടന്നു തന്നെ എടുത്തു മാറ്റിയെങ്കിലും സായിം മരണപ്പെട്ടു കഴിഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലേഷ്യയില്‍ പാമ്പ് മാംസം വലിയ പ്രചാരമുള്ള വ്യാപരമാണ്. ഇവിടങ്ങളില്‍ നിരവധി ആവശ്യക്കാരുള്ള മാംസമാണ് പെരുമ്പാമ്പിന്റേത്. സായിം മാംസാവിശ്യങ്ങള്‍ക്കായി വില്‍ക്കാനായിരുന്നു പാമ്പിനെ പിടിച്ചത്.

വീഡിയോ കാണാം;