ന്യൂഡൽഹി: ഡൽഹിയിൽ മധ്യവയസ്കയുടെ ചെവി മുറിച്ച് കമ്മൽ മോഷണം. ഉത്തംനഗര്‍ മെട്രോ സ്‌റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വന്ദന ശിവ എന്ന സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവത്തിൽ സമീപത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും നിർദേശിക്കുക മാത്രമാണ് മറ്റുള്ളവർ ചെയ്തത്.

പിന്നീട് ഒറ്റയ്ക്ക് ആശുപത്രിയിലെത്തിയ ഇവരുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടി വന്നു. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന ശിവ. അപ്പോഴാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച് പറിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടുത്ത വേദനയില്‍ മിണ്ടാനോ കരയാനോ പോലും പറ്റിയില്ല. അഞ്ചു മിനിട്ടോളം വന്ദന സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി. കാഴ്ച്ചയില്‍ 20 വയസ്സു തോന്നിക്കുന്ന അക്രമിയെ പിടിക്കാനോ ഇവരെ ആസ്പത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ലെന്ന് ഇവർ പറഞ്ഞു. സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.