എറണാകുളം മഹാരാജാസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് സ്നേഹ ആർ.വി നായർ. പക്ഷേ അതോടൊപ്പം ഒരു നടിയും തട്ടുകടക്കാരിയും കൂടിയാണ് സ്നേഹ എന്ന പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?എന്നാല്‍ സ്നേഹയുടെ ജീവിതം ഇങ്ങനെയാണ് .സ്നേഹയെ നമ്മള്‍ കണ്ടിട്ടുണ്ട് .മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്നേഹയാണ് .വില്ലാളിവീരന്‍ ,ശേഷം കഥാഭാഗം അങ്ങനെ ഒരുപിടി സിനിമകളില്‍ സ്നേഹ അഭിനയിച്ചിട്ടുണ്ട് .
പക്ഷെ സ്നേഹ ഒരു നടി മാത്രമല്ല ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയ്ക്ക് സമീപം സ്നേഹയെ കാണാം .അവിടെയാണ് സ്നേഹയുടെ തട്ടുകഥ .സ്നേഹ കോളേജിൽ പോകുമ്പോൾ അമ്മ വിജയമ്മയാണ് കട നോക്കുന്നത്.നാരങ്ങാവെള്ളവും മോരുംവെള്ളവും മിഠായിയുമൊക്കെയാണ് കച്ചവടം.
മഹാരാജാസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് സ്‌നേഹ.രാവിലെ 5.50 ന് എറണാകുളത്തിനുള്ള തീവണ്ടിയിലാണ് കോളേജിൽ പോകുന്നത്. വൈകീട്ട് അഞ്ചുമണിയോടെ മടക്കം.പിന്നെ കടയിലെ തിരക്കിലേക്ക് .സ്നേഹയ്ക്ക് ഇത് ജീവിക്കാനുളള വേഷമാണ്. ഇടയ്ക്ക് സീരിയലുകളിലും കോമഡി പരിപാടികളിലുമെല്ലാം സ്നേഹ അഭിനയിച്ചിട്ടുണ്ട്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും കലയോടുളള ഇഷ്ടം കൈവിടാനും സ്നേഹ തയ്യാറല്ല.അച്ഛൻ രാജേന്ദ്രൻപിള്ള എട്ടുവർഷം മുമ്പ് മരിച്ചതോടെയാണ് പട്ടിണിയിൽ നിന്ന് രക്ഷ നേടാനും പഠനം പൂർത്തിയാക്കാനുമായി സ്നേഹ തട്ടുകട തുടങ്ങിയത്.അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദർശനിൽ പ്രദർശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്നേഹയ്ക്ക് ലഭിച്ചിട്ടുണ്ട്.