‘മറിമായം’ എന്ന പരിപാടിയിലെ ‘ലോലിതനും’ ‘മണ്ഡോദരി’യും ജീവിതത്തില്‍ ഒന്നാവാന്‍ പോവുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ലോലിതനെ അവതരിപ്പിച്ച സിനിമാ സീരിയല്‍ താരമായ എസ്പി ശ്രീകുമാര്‍ ആണ് ‘മണ്ഡോദരി’യെ അവതരിപ്പിച്ച സ്‌നേഹയ്ക്ക് മിന്നു ചാര്‍ത്തുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ആശംസകളുമായി സ്നേഹയുടെ ആദ്യ ഭർത്താവ് ദില്‍ജിത്ത് എം ദാസ് എത്തിയിരിക്കുന്നു .തങ്ങളുടെ വിവാഹസമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള കമന്റുകള്‍ തന്നെ വിഷമിപ്പിച്ചുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദില്‍ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ദില്‍ജിത്ത് എം ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘വിവാഹിതരാവുന്നു’ എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോള്‍.. എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ ‘Happily Divorced’ എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ. അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..

വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന്ഹൃദയം നിറഞ്ഞ ആശംസകള്‍.