ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞും മഴയും വന്നതിന് പിന്നാലെ രാജ്യത്ത് ആംബർ കാലാവസ്ഥ മുന്നറിയിപ്പ്. പല സ്‌ഥലങ്ങളിലും പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് തടസങ്ങൾ നേരിടുന്നുണ്ട്. വടക്കൻ ഇംഗ്ലണ്ട്, മിഡ്‌ലാൻഡ്‌സ്, വെയിൽസ് എന്നിവിടങ്ങളിലെ പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതെന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 20-40cm (7.8-15.7in) മഞ്ഞ് വീഴാൻ സാധ്യതയുണ്ട്.


ഇന്നലെ വൈകുന്നേരം ബ്രിസ്റ്റോൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ താത്ക്കാലികമായി നിർത്തി വച്ചിരുന്നു. പവർ കട്ടുകൾക്കും യാത്രാ തടസങ്ങൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സ്‌കോട്ട്‌ ലൻഡ്, നോർത്തേൺ അയർലൻഡ്, ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലും കടുത്ത യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആംബർ വാർണിങ്ങുകൾ മഞ്ഞ വാർണിങ്ങുകളേക്കാൾ ഗൗരവമുള്ളതും ജീവന് അപകടസാധ്യതയെ കുറിച്ചും കൂടുതൽ കാര്യമായ യാത്രാ തടസ്സങ്ങളെ കുറിച്ചും സൂചിപ്പിക്കുകയും ചെയ്യുന്നു. ഗ്ലൗസെസ്റ്റർഷയർ, വിൽറ്റ്ഷയർ, ഹാംഷെയർ, സറേ, ഓക്സ്ഫോർഡ്ഷയർ എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ, മധ്യ, തെക്കൻ കൗണ്ടികൾക്കൊപ്പം വെയിൽസിൻ്റെ പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ച റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ബ്രിസ്റ്റോൾ വിമാനത്താവളം വെള്ളിയാഴ്ച വൈകുന്നേരം മുതൽ വിമാന സർവീസുകൾ നിർത്തിവച്ചു. ഇന്ന് യാത്രകൾക്ക് കാലതാമസം ഉണ്ടാകുമെന്നും യാത്ര ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ എയർലൈനുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി.