ടോം ജോസ് തടിയംപാട്

പ്രസവത്തെ തുടർന്ന് രോഗ ബാധിതയായി സ്കോട്ലൻഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഷെറിൽ മരിയയുടെ ശവസംസ്‌കാരം നാട്ടിൽ കൊണ്ടുപോയി നടതുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ അപേക്ഷയിൽ ഇതുവരെ ലഭിച്ചത് 1479 പൗണ്ട് മാത്രമാണ്. സമ്മറി സ്റ്റെമെന്റ്റ് താഴെ പ്രസിദ്ധികരിക്കുന്നു

അകാലത്തിൽ നമ്മെവിട്ടുപിരിഞ്ഞ മരിയയുടെ ഭർത്താവു യു കെ യിൽ ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിൽ പിരിക്കാതെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ പിരിക്കുന്നത് , ദയവായി ആ കുടുംബത്തെ കൈവിടരുത് പ്രായമായ അമ്മയുടെയും ഭർത്താവിന്റെയും ആഗ്രഹം നാട്ടിൽ കൊണ്ടുപോയി മരിയ യുടെ സംസ്ക്കാരം നടത്തണമെന്നാണ് നിങ്ങൾ സഹായിക്കാതെ തരമില്ല, ദയവായി ഉപേക്ഷിക്കരുത് ,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ നാലുവർഷനായി ഭർത്താവ് മാർക്ക് ദാസ്, ഭാര്യ ഷെറിൽ മരിയയും സ്കോട്ലൻഡിൽ മലയാളിയായ ജോർജ് ജോസഫ് നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. വളരെ പെട്ടെന്നാണ് പ്രസവത്തിനു ശേഷം മാറാരോഗം മരിയയെ കിഴ്പ്പെടുത്തി മരണം ജീവൻ കവർന്നെടുത്ത് ,മരിയയുടെ അമ്മയും ഭർത്താവും ഒത്തു ഈ മാസം നാട്ടിൽപോകുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തു ഇരിക്കുന്ന സമയത്താണ് ഈ ദുരന്തം ആ കുടുംബത്തെ പിടികൂടിയത്. ഒരു ഹോട്ടലിലെ ജീവനക്കാർ എന്ന നിലയിൽ പെട്ടന്ന് ബോഡി നാട്ടിൽകൊണ്ടുപോകാനുള്ള പണം അവരുടെ കൈയിലില്ല .
ഇവർ അംഗങ്ങളായ സ്കോട്ട്ലാന്ഡിലെ ഇൻവെർനെസ്സ് ഹാൻഡ്‌ലി സ്ട്രീറ്റ് പള്ളിയിലെ ഫാദർ ജെയിംസ് വെൽ ഇവരെ സഹായിക്കാൻ രംഗത്തുണ്ട് വളരെ കുറച്ചു ഇന്ത്യൻ കുടുംബംങ്ങൾ മാത്രമാണ് ഈ പ്രദേശത്തുള്ളത്.
ഇവരെ ഇപ്പോൾ സഹായിക്കാൻ മുൻകൈയെടുക്കുന്നതു അവിടെയുള്ള ജോർജ് ജോസഫ്, ലിനി ജോസി ,,എന്നിവരാണ്. ഷെറിൽ മരിയയുടെ ഭർത്താവും ,അമ്മയും കുട്ടിയും ,എടുത്ത ടിക്കറ്റ് ക്യൻസിൽ ആകാതിരിക്കാൻ നാട്ടിൽ പോയിരുന്ന ഭർത്താവു ഇന്നു തിരിച്ചുവന്നു. ഇനി ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മരിയയുടെ മൃതദേഹം നിയമ നടപിടികൾ പൂർത്തിയാക്കി സ്വന്തം നാടായ ഗോവയിൽ കൊണ്ടുപോയി സംസ്‌കരിക്കണം. അതിനു നിങ്ങ ളുടെ സഹായങ്ങൾ കൂടിയേ കഴിയു .
താഴെ കാണുന്ന ഷെറിൽ മരിയയുടെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ നിങ്ങളുടെ സഹായങ്ങൾ നൽകുക .
ഇവരെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ജോർജ് ജോസഫ് ലിൻസി ജോസി എന്നിവരാണ് അവരുടെ ഫോൺ നമ്പർ താഴെ കൊടുക്കുന്നു
Mark Das
Account Number 90110906
Sort Code 40.22.66.
Bank HSBC

ജോർജിന്റെ ഫോൺ നമ്പർ 07878283466
ലിൻസി ജോസി ഫോൺ നമ്പർ 07789672806
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..