നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണ് ചൊല്ല്. അല്ലാതെ ആന നിത്യാഭ്യാസിയെ എടുക്കുമെന്നാരും പറഞ്ഞിട്ടില്ല. ഇക്കാര്യം യോഗ ഗുരു ബാബ രാംദേവിന് അറിയില്ലായിരുന്നത്രേ. മറ്റാരുമല്ല, സോഷ്യല്‍ മീഡിയ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ചെറുതായൊന്ന് ബാലന്‍സ് തെറ്റി ഗുരു ബാബ താഴെ വീണു. അതിനാണ് ട്വിറ്ററിലെയും ഫേസ്ബുക്കിലെയും രസികന്മാര്‍ കാര്യകാരണങ്ങള്‍ തേടുന്നത്. രണ്ട് മാസം മുമ്പ് മഴയത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ബാബ രാംദേവ് തെന്നി വീണിരുന്നു. ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്. അതിനിടെയാണ് ആനപ്പുറത്തുനിന്ന് വീഴുന്ന ദൃശ്യങ്ങള്‍ എത്തിയിരിക്കുന്നത്.

ആനയാസനം എന്നൊരു ആസനം യോഗയിലുണ്ടോ എന്നായിരുന്നു ചിലരുടെ സംശയം. ബാബയെ മറിച്ചിട്ട ആനയെ ദേശ വിരുദ്ധനായി പ്രഖ്യാപിക്കുകയും വേഗം രാജ്യം വിട്ടോളാന്‍ അറിയിക്കണമെന്നും പറഞ്ഞവരുമുണ്ട്. അങ്ങനെ എല്ല്ാ ആസനവും ഗുരുവിനെ നോക്കി ചെയ്യേണ്ടതില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ, ചില ആസനങ്ങള്‍ ഗുരുവിന് മാത്രമേ പറ്റൂ. പക്ഷേ ഇപ്പോള്‍ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് ആശുപത്രിയിലാണെന്നു മാത്രം എന്നും എഴുതിക്കണ്ടു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ