പ്രതികള്‍ മര്‍ദ്ദനത്തിന്റെ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അക്രമികള്‍ തന്റെ ശരീരത്തില്‍ പിടിച്ചപ്പോളാണ് അനീഷ് ഇടപെട്ടതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇവര്‍ വളരെ ക്രൂരമായാണ് മര്‍ദ്ദിച്ചത്. ഇരുവരും പരാതി നല്‍കുകയും അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷവും സോഷ്യല്‍മീഡിയ വഴി പ്രതികളുടെ സുഹൃത്തുക്കള്‍ നടത്തിയ അപവാദ പ്രചാരണത്തെ തുടര്‍ന്നാണ് അനീഷ് ഫെബ്രുവരി 23ന് ആത്മഹത്യ ചെയ്തതത്.
തന്റെ മരണത്തിന് ഉത്തരവാദികള്‍ സദാചാരഗുണ്ടായിസം കാട്ടിയവരാണെന്ന് അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ അമൃത മഠത്തിലെ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്തിരുന്ന അനീഷ്
സദാചാര ഗുണ്ടകളുടെ ആക്രമണത്തിനുശേഷം ജോലി ഉപേക്ഷിച്ചുവെന്നും വളരെ മൗനിയായിട്ടാണ് കാണപ്പെട്ടിരുന്നതെന്നും അമ്മ പോലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കള്‍ അടക്കമുളളവരുടെ ആവശ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ