ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സോഷ്യൽ വർക്കർമാർ അവരുടെ ജോലിയെ സഹായിക്കുവാൻ ഉതകുന്ന Al ടൂളുകൾ ഉപയോഗിക്കാൻ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജോലിയുടെ ഭാഗമായി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ഈ ടൂളിന് സാധിക്കും. ഇതുകൂടാതെ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഡോക്ടർമാർക്ക് കത്തുകൾ തയ്യാറാക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും പുതിയ Al ടൂൾ സോഷ്യൽ വർക്കർമാരെ സഹായിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ സ്വിന്ഡൻ, ബാർനെറ്റ്, കിംഗ്സ്റ്റൺ എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ 7 ഇടങ്ങളിലെ സോഷ്യൽ വർക്കർമാരാണ് Al ടൂൾ ഉപയോഗിച്ച് തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങിയ Al ടൂൾ ഫലപ്രദമെന്ന് കണ്ടെത്തിയാൽ മറ്റ് സ്ഥലങ്ങളിലെ സോഷ്യൽ വർക്കർമാർക്കും ലഭ്യമാകുമെന്നാണ് അറിയാൻ സാധിച്ചത്. കുറിപ്പുകൾ തയ്യാറാക്കുന്നതിനും റിപ്പോർട്ടുകൾ പൂരിപ്പിക്കുന്നതിനും സോഷ്യൽ വർക്കർമാർ എടുക്കുന്ന സമയം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഈ സോഫ്റ്റ്‌വെയർ മൂലം പ്രതിവർഷം 2 ബില്യൺ പൗണ്ട് വരെ ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ബീം എന്ന കമ്പനിയാണ് ടൂൾ മാജിക് നോട്ട്സ് എന്ന് പേരിട്ടിരിക്കുന്ന Al ടൂൾ വികസിപ്പിച്ചിരിക്കുന്നത്. മെറ്റയിൽ നിന്നും മൈക്രോസോഫ്റ്റിലും നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് പുതിയ കമ്പനിയായ ബീമിന് തുടക്കം കുറിച്ചത്.

ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് പുതിയ സോഫ്റ്റ്‌വെയറിനെ സ്വാഗതം ചെയ്തു. എന്നാൽ മാനുഷിക പരിഗണനയും ബന്ധവും വെച്ചുള്ള സോഷ്യൽ വർക്കർമാരെ പുതിയ ടൂളിന് പൂർണമായും മാറ്റി സ്ഥാപിക്കാൻ സാധിക്കില്ലെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടത്. എന്നാൽ AI ടൂൾ പറയുന്നതു പോലെ അതേപടി സോഷ്യൽ വർക്കർമാർ ചെയ്യണമെന്ന് നിർദ്ദേശിക്കാൻ സാധിക്കില്ലെന്നാണ് ബീമിൻറെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സെബ് ബാർക്കർ പറഞ്ഞു.