സോളാർ പാനലുകളെ സംബന്ധിച്ച കസ്റ്റമർ കംപ്ലയിന്റുകളുടെ എണ്ണം വർധിച്ചു വരുന്നു. വാങ്ങിയ സമയത്തു ഉപഭോക്താകൾക്ക് നൽകിയ ഉറപ്പുകൾ ഒന്നും തന്നെ പാലിക്കപെടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ആയിരകണക്കിന് ആളുകൾ ലോണും മറ്റും എടുത്താണ് ഈ സംരഭത്തിൽ പങ്കു ചേർന്നിരിക്കുന്നത്. ഇലെക്ട്രിസിറ്റി ബില്ലുകൾ കുറയുമെന്ന പ്രതീക്ഷയിലാരുന്നു എല്ലാരും. അതോടൊപ്പം ഉത്പാദിപ്പിക്കപ്പെടുന്ന വൈദൂതി വിറ്റു കിട്ടുന്ന പണവും ലഭിക്കും എന്ന പ്രതീക്ഷയിലാരുന്നു ഉപഭോക്താക്കൾ.
ഫിനാൻഷ്യൽ സർവീസ് ഓംബുഡ്സ്മാന് രണ്ടായിരത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച കുറവ് നിരക്കിൽ വൈദ്യുതി ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്. പിവി സോളാർ യുകെയിൽ നിന്നുമാണ് തന്നെ കോൺടാക്ട് ചെയ്തതെന്നു ബ്രയാൻ തോംസൺ എന്ന വ്യക്തി ബിബിസിയോട് പറഞ്ഞു. അതിനെ തുടർന്നാണ് താൻ ലോൺ എടുത്തത്. എന്നാൽ തന്റെ സോളാർ പാനലുകൾ ഉല്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റു കിട്ടുന്ന പണം തീരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ലോൺ അടക്കാൻ തന്റെ കൈയിൽ നിന്നുമാണ് പണം മുടക്കുന്നതെന്നും അദ്ദേഹം രേഖപ്പെടുത്തി.
ഇരുപതു വർഷമായാലും ലോൺ പൂർത്തിയാക്കാൻ സാധിക്കുകയില്ല എന്നാണ് പുതിയ സർവ്വേ പുറത്തു വന്നിരിക്കുന്നത്. പല ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നു വന്നിട്ടുണ്ട്.
Leave a Reply