ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടർന്ന് നടൻ മോഹൻലാലിനെ ബാംഗ്ലൂര്‍ അപ്പോളോ ആശുപത്രിയിൽ ഹൃദയ പരിശോധനയ്ക്ക് വിധേയനാക്കി . അദ്ദേഹത്തെ ഹൃദയത്തിന്‍റെ കാര്യക്ഷമത മനസിലാക്കുന്ന ട്രെഡ്മിൽ ടെസ്റ്റിന് ഉള്‍പ്പെടെ വിധേയനാക്കി . എന്നാല്‍ താരത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് . ഉയർന്ന തോതിൽ കൊളസ്‌ട്രോൾ ഉണ്ടെന്നതിനാല്‍ ലാലിന് കൃത്യമായ വ്യായാമം നിര്‍ദേശിച്ചിട്ടുണ്ട് . വിവരമാണ് ലഭിക്കുന്നത്. അതിനാൽ ലാലിനെ ആൻജിയോട്രാം ടെസ്റ്റിന് വിധേയനാക്കിയോ എന്ന് അറിവായിട്ടില്ല. രാവിലെ എത്തിയ താരം ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആശുപത്രി വിട്ടത്. ഇന്ന് പതിവ് ഹൃദയ പരിശോധനകൾക്കായാണ് താരം ആശുപത്രിയിൽ എത്തിയതെന്നാണ് താരത്തോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
താരപ്പകിട്ടില്ലാതെ സാധാരണക്കാരിൽ ഒരുവനായി താരം ഒപിയിൽ നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു .ഓ പിയില്‍ ഉണ്ടായിരുന്ന ആളുകളാണ് താരം ആശുപത്രിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് . ഇന്നലെ രാവിലെയാണ് മോഹൻലാൽ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ട്രെഡ്മിൽ ടെസ്റ്റിന് നിർദ്ദേശിക്കുകയായിരുന്നു . ഹൃദയധമനികളിൽ ബ്‌ളോക്കുണ്ടെങ്കിൽ സാധാരണ ഇസിജിയിൽ കാണണമെന്നില്ല. ലാലിന്‍റെ പുതിയ ചിത്രമായ വില്ലൻ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തെപറ്റി സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ പ്രമുഖ നിര്‍മാണ കമ്പനിയായ റോക്‌ലൈന്‍ ഫിലിംസ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വില്ലനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമാണ്. ലാലേട്ടൻ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഇതില്‍ അഭിനയിക്കുന്നത് .
Leave a Reply