സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി വില്‍പനയ്‌ക്കെന്ന് ഒ.എല്‍.എക്‌സില്‍ പരസ്യം. ഒ.എല്‍.എക്‌സില്‍ ആരോ പോസ്റ്റ് ചെയ്ത പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഓണ്‍ലൈനായി വസ്തുക്കള്‍ വില്‍ക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് ഒ.എല്‍.എക്‌സ്.

കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നിലവിലെ അവസ്ഥ ശോചനീയമാണെന്നും അതുകൊണ്ട് ചികിത്സയ്ക്കായ് ധാരാളം ചെലവുകളുണ്ടെന്ന് കാണിച്ചാണ് ഒ.എല്‍.എക്‌സില്‍ ചിത്രം സഹിതം പരസ്യം ചെയ്തത്.

കൊവിഡിന്റെ പേരില്‍ വ്യാജപ്രചരണം; ബിപ്ലബ് കുമാര്‍ ദേബിനെതിരെ കേസെടുത്തു
30,000 കോടി രൂപയാണ് പ്രതിമയ്ക്ക് വിലപറഞ്ഞിരിക്കുന്നത്. പരസ്യത്തിന് വന്ന അടിക്കുറിപ്പിങ്ങനെ,
‘അടിയന്തരാവശ്യം! ആശുപത്രികള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി അത്യാവശ്യമായി പണം ആവശ്യമുള്ളതിനാല്‍ സ്റ്റാച്യു ഓഫ് യൂണിറ്റി വില്‍ക്കുന്നു.’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2989 കോടി മുടക്കിയാണ് 2018ല്‍ പട്ടേലിന്റെ പ്രതിമ പണികഴിപ്പിച്ചത്. ഗുജറാത്തിലെ നര്‍മദ ജില്ലയിലാണ് പ്രതിമ പണികഴിപ്പിച്ചത്. 82 കോടിയോളം വരുമാനമുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

ഇത്രയധികം രൂപ ചെലവാക്കിയ പ്രതിമയുടെ നിര്‍മാണത്തിന്റെ തുടക്കം മുതലേ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.കൊവിഡ് പടര്‍ന്നു പിടിച്ചതോടെ ഇന്ത്യയുടെ സാമ്പത്തിക മേഖലയാകെ തകര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് പട്ടേലിന്റെ പ്രതിമ വില്‍പനയ്ക്ക് എന്ന പരസ്യം ചര്‍ച്ചയാകുന്നത്.