പുതുക്കോട്ട: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി മകന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം. ക്രൂരകൃത്യം നടത്തിയ ആനന്ദ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനെ നഷ്ട്ടപ്പെട്ട ആനന്ദും അമ്മയും പുതുക്കോട്ടയിലെ വീട്ടിലാണ് താമസം. നിരന്തരമായി അമ്മയോട് വഴക്കുണ്ടാക്കുന്ന ആളാണ് ആനന്ദെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്മയുടെ സ്വത്ത് വീതം വെക്കുന്നതിനെ ചൊല്ലിയാണ് ഇരുവരും നിരന്തരം വഴക്കുണ്ടാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് രാവിലെ സമാന പ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അല്പ നേരം പുറത്ത് പോയി തിരിച്ചു വന്നതിനു ശേഷവും വഴക്കുണ്ടായി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആനന്ദ് അമ്മയുടെ കഴുത്തറുത്തു. അമ്മ ചീത്ത വിളിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ശേഷം അറുത്തെടുത്ത തലയുമായിട്ടാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്.