പ്രഭാത ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ രക്തം ഛർദിച്ച് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. തൃശൂർ അവണൂർ സ്വദേശി ശശീന്ദ്രൻ മരിച്ച സംഭവത്തിൽ മകനും ആയുർവേദ ഡോക്ടറുമായ മയൂർനാഥ് (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അച്ഛനും രണ്ടാനമ്മയും മറ്റുള്ളവരും ഇഡലിക്കൊപ്പം കഴിച്ച കടലക്കറിയില്‍ താൻ വിഷം ചേര്‍ക്കുകയായിരുന്നുവെന്ന് മകന്‍ പൊലീസിനോട് സമ്മതിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയും തന്നോടുള്ള അവഗണിക്കുന്നതിലെ വിഷമവും സ്വത്തൃ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അറസ്റ്റിലായ മയൂര്‍നാഥ് മൊഴി നല്‍കി. ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവരാണ് ഭക്ഷണം കഴിച്ച് ആശുപത്രിയിലായത്. ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കൊലപാതകത്തിന് മുഖ്യകാരണം സ്വത്ത് തർക്കമാണെന്നാണ് മയൂരനാഥ് പറയുന്നത്. കൂടാതെ തന്നെ അവഗണിക്കുന്ന അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയും ക്രൂരതയ്ക്ക് കാരണമായി. ഭക്ഷ്യ വിഷബാധയേറ്റ് ശശീന്ദ്രൻ മരിച്ചെന്നായിരുന്നു സംശയിച്ചിരുന്നത്. ശശീന്ദ്രൻ്റെ മരണം സ്ഥിരീഷരിച്ചതോടെ പോസ്റ്റുമോർട്ടം വേണ്ടെന്ന് മകൻ നിലപാട് എടുത്തിരുന്നു. അതിനു പിന്നാലെ മൃതദേഹം വീട്ടിലശത്തിച്ചപ്പോഴാണ് മറ്റുള്ളവരും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് ഭക്ഷണം കഴിച്ച മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനുപിന്നാലെ ശശീന്ദ്രൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമശന്ന ആവശ്യവും ഉയർന്നു. പോസ്റ്റുമോർട്ടം വേണ്ടെന്ന് ആദ്യം വാശിപിടിച്ച മയുർനാഥിൻ്റെ പ്രവർത്തിയിൽ നാട്ടുകാർക്ക് അപ്പോഴാണ് സംശയം തോന്നിത്തുടങ്ങിയത്. തുടർന്ന് ശശീന്ദ്രൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ വിഷാംശം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് മകനു നേരേ പൊലീസ് സംശയം ഉറപ്പിച്ചത്.
ശശീന്ദ്രൻ്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂരനാഥൻ. രണ്ടാം ഭാര്യ ഗീത (42) അമ്മ കമലാക്ഷി (90) തെങ്ങുകയറ്റ തൊഴിലാളികളായ വേലൂർ തണ്ടിലം സ്വദേശി ചന്ദ്രൻ (47), മുണ്ടൂർ വേളക്കോട് സ്വദേശി ശ്രീരാമചന്ദ്രൻ (50) എന്നിവരും ഇതേ ഭക്ഷണം കഴിച്ച് ചികിത്സയിലാണ്. വീട്ടുകാരെ കൊലപ്പെടുത്തുക എന്നുള്ളതായിരുന്നു മയൂരനാഥിൻ്റെ ഉദ്ദേശ്യം. എന്നാൽ തെങ്ങുകയറ്റത്തൊഴിലാളികൾ വീട്ടിലെത്തിയപ്പോൾ അവരും ഭക്ഷണം കഴിച്ചതും മയൂരനാഥിന് തിരിച്ചടിയായി. പുറത്തു നിന്നുള്ളവർ ആഹാരം കഴിക്കുമെന്ന് പ്രതി സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.
ശശീന്ദ്രൻ്റെ വീട്ടിൽ ഏറെനാളായി സ്വത്ത് തർക്കം നിലനിന്നിരുന്നു. സ്വത്ത് അച്ഛൻ്റെ രണ്ടാം ഭാര്യയ്ക്കു കൂടി പോകുമെന്നുള്ളത് മയൂരനാഥനെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. തുടർന്നാണ് കൊലപാതകത്തിന് തീരുമാനമെടുത്തത്. ഓൺലൈനിലൂടെ വരുത്തിയ വിഷക്കൂട്ടാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. പല ഘട്ടങ്ങളായി വരുത്തിയ കൂട്ടുകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ വിഷം തയ്യാറാക്കുകയായിരുന്നു മയൂരനാഥൻ. തുടർന്ന് പ്രഭാത ഭക്ഷണത്തിലെ കടലക്കറിയിൽ ചേർക്കുകയായിരുന്നു.
അന്ന് മയൂരനാഥൻ മാത്രം ഭക്ഷണം കഴിച്ചിരുന്നില്ല. വയറിനു സുഖമില്ലാത്തതിനാൽ ആഹാരം കഴിക്കുന്നില്ലെന്നാണ് മയൂരനാഥൻ പറഞ്ഞിരുനന്ത്. ഭക്ഷ്യവിഷബാധയാണെങ്കിൽ അര മണിക്കൂറിനുള്ളിൽ രക്തം ഛർദ്ദിച്ച് മരിക്കില്ലെന്ന നിഗമനമാണ് സംഭവം കൊലപാതകമാണെന്ന കാര്യത്തിൽ വഴിത്തിരിവായത്. ഇതിനിടെ വയറിനു സുഖമില്ലെന്ന് പറഞ്ഞ് മയൂരനാഥൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മയൂരനാഥൻ ഡിസ്ചാർജ് ആയി, ശശീന്ദ്രൻ്റെ സംസ്‌കാരത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ വരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഇഡ്ഡലിയുടെ മാവ് വീട്ടിൽത്തന്നെ ഉണ്ടാക്കിയതായതിനാൽ ഭക്ഷ്യവിഷബാധാസാധ്യത കുറവായിരുന്നു എന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത ഡോക്ടർമാരും തള്ളിയതോടെ സംഭവം കൊലപാതകമെന്ന സംശയം പൊലീസിന് ശക്തമാകുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ശശീന്ദ്രൻ്റെ ആദ്യ ഭാര്യ 15 വർഷംമുമ്പ് ആത്മഹത്യചെയ്യുകയായിരുന്നു. തുടർന്നാണ് അദ്ദേഹം രണ്ടാം വിവാഹം കഴിച്ചത്.ആഴ്ചകൾക്ക് മുൻപ് മയൂർനാഥ് കുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നെന്നും അതിനാൽ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരുന്നു. വീട്ടിലെ എല്ലാവരും കഴിച്ച ഭക്ഷണം മയൂർനാഥ് കഴിക്കാത്തതിൽ പൊലീസിന് സംശയം തോന്നിയിരുന്നു.