സ്വന്തം അമ്മയെ പീഡിപ്പിച്ച മകന്‍ പോലിസ് പിടിയില്‍ .തിരുവനന്തപുരത്താണ്  നാടിനെ നടുക്കിയ സംഭവം നടന്നത് .വിതുരയില്‍ നടന്ന സംഭവത്തില്‍ തടിവെട്ടുകാരനായ പ്രശാന്ത് എന്ന 25 കാരനാണ് അറസ്റ്റിലായത്. സ്വന്തം അമ്മയുടെ പരാതിയില്‍ ജോലി സ്ഥലത്തെത്തി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മാര്‍ച്ച് 24 നായിരുന്നു മകന്‍ ആദ്യം മാതാവിനെ ബലാത്സംഗത്തിന് ഇരയാക്കിയത്. പിതാവ് വളരെ ദൂരെ പണിക്കു പോയ തക്കം നോക്കി വീട്ടില്‍ തനിച്ചായിരുന്ന അമ്മയെ മകന്‍ പീഡിപ്പിക്കുകയായിരുന്നു.മദ്യലഹരിയിലായിരുന്നു മകന്‍ ഞെട്ടിക്കുന്ന കാര്യം ചെയ്തത്. മകന്റെ ശ്രമം ചെറുക്കാന്‍ ശ്രമിച്ച മാതാവിനെ കീഴടങ്ങുന്നത് വരെ മകന്‍ മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച പ്രശാന്ത് മറ്റൊരു ശ്രമം കൂടി നടത്തിയതോടെയാണ് പരാതി നല്‍കാന്‍ മാതാവ് തീരുമാനം എടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹിതനും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്തിനെ കടുത്ത മദ്യപാന സ്വഭാവം മൂലം ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു . മാര്‍ച്ച് 24 ന് നടന്ന സംഭവത്തിന് ശേഷം മകന്റെ അടുത്തെത്താതെ മാതാവ് മാറി നടക്കുകയായിരുന്നു. എന്നാല്‍ രണ്ടാമതും മകന്‍ ഉപദ്രവിക്കാന്‍ എത്തിയപ്പോള്‍ ഇവര്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ മാതാവ് ഓടിയെത്തുകയുമായിരുന്നു. ഇവരാണ് മകനെതിരേ പരാതി നല്‍കാന്‍ മകളെ നിര്‍ബ്ബന്ധിച്ചത്.