ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ സംഗീതലോകത്തെ പക്ഷപാതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് ഗായകന്‍ സോനു നിഗം. ഇപ്പോള്‍ നിങ്ങള്‍ കേട്ടത് ഒരു നടന്റെ മരണവാര്‍ത്തയാണ്. എന്നാല്‍ സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ലെന്നാണ് സോനു നിഗം പറഞ്ഞത്.

സിനിമയില്‍ ഉള്ളതിനേക്കാല്‍ വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്. രണ്ട് മ്യൂസിക് കമ്പനികളാണ് ഇതിന് പിന്നിലുള്ളത്. ആരൊക്കെ പാടണമെന്നും, വേണ്ടെന്നും തീരുമാനിക്കുന്നത് ഇവരാണ്. ചെറുപ്രായത്തില്‍ ഇവിടെ എത്തിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. പക്ഷേ ഇപ്പോഴുള്ള നവാഗതരുടെ സ്ഥിതി വളരെ മോശമാണ്.

നിര്‍മ്മാതാവും സംവിധായകനും നവാഗതര്‍ക്കൊപ്പം സംഗീതം ചെയ്യാന്‍ ആഗ്രഹിച്ചാല്‍ പോലും അനുവദിക്കാത്ത മ്യൂസിക് കമ്പനികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. നിങ്ങള്‍ ബിസിനസ് ചെയ്യുന്നവരാണ് അത് ഞാന്‍ മനസിലാക്കുന്നു. രണ്ട് പേരാണ് മ്യൂസിക് കമ്പനികളെ നിയന്ത്രിക്കുന്നത്. എനിക്ക് പാടണമെന്ന് ഇല്ല. ഇനി അവസരം ലഭിച്ചില്ലെങ്കിലും തനിക്ക് പ്രശ്‌നമില്ല. പക്ഷേ നിങ്ങളുടെ പെരുമാറ്റം കൊണ്ട് നവാഗതരുടെ കണ്ണില്‍ നിന്നും രക്തം കണ്ണീരായി വരുന്ന അവസ്ഥയ്ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. നിങ്ങള്‍ അവരെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നതും കണ്ടിട്ടുണ്ട്. അത് ശരിയല്ല.

എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. നവാഗതരോട് കുറച്ചെങ്കിലും കരുണ കാണിക്കണം. തന്നെ വിളിച്ച് വരുത്തി പാട്ട് പാടിച്ച ശേഷം അത് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. വളരെ തുച്ഛമായ വരുമാനമാണ് സംഗീത സംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും നല്‍കുന്നത്. നവാഗതരെ കൊണ്ട് പത്ത് പാട്ട് പാടിക്കും. എന്നിട്ട് അവയെല്ലാം ഒഴിവാക്കും. ഇതാണ് ഇപ്പോള്‍ മുംബൈയില്‍ നടക്കുന്നത്. ഇത് നവാഗതരില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം വലുതാണ്. താങ്ങാനാവാതെ അവര്‍ എന്തെങ്കിലും കടുത്ത നിലപാട് സ്വീകരിച്ചാല്‍ നഷ്ടമാകുന്നത് അനുഗ്രഹീതരായ കലാകാരന്മാരെയും കലാകാരികളേയുമാകുമെന്നാണ് സോനു നിഗം പറഞ്ഞത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

View this post on Instagram

 

You might soon hear about Suicides in the Music Industry.

A post shared by Sonu Nigam (@sonunigamofficial) on