ആദ്യമായി ഇതാ ഒരു യന്ത്ര മനുഷ്യൻ എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു. സൗദി അറേബ്യയുടെ പൗരത്വം നേടിയ ആദ്യ റോബോട്ട് സോഫിയ എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കാന്‍ എത്തുന്ന ആദ്യ റോബോര്‍ട്ടാണ് സോഫിയ. ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്പ്മെന്റ് പ്രോഗ്രാമിനോടനുബന്ധിച്ച് നടന്ന കോണ്‍ഫറന്‍സിലാണ് സോഫിയ തന്റെ തീരുമാനം അറിയിച്ചത്.
2017 ഒക്ടോബറിലാണ് സോഫിയക്ക് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ഇതോടെ മനുഷ്യ രൂപത്തിലുള്ള പുത്തന്‍ റോബോര്‍ട്ടുകളുടെ പുത്തന്‍ യുഗമാണ് ആരംഭിച്ചത്. പൗരത്വം ലഭിച്ചതോടുകൂടി വിവിധ രാജ്യങ്ങളിലെ പ്രസംഗവേദികളില്‍ സോഫിയ താരമായിട്ടുണ്ട്. സോഫിയയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സഞ്ചരിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും നിരവധി പേരാണ് തടിച്ചുകൂടിയത്.
യുഎന്‍ഡിപിയുടെ ഇന്നോവേഷന്‍ ക്യാമ്പയിനില്‍ ‘ഏഷ്യ- പസഫിക് മേഖലയിലെ സുസ്ഥിര വികസനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോഫിയ. പരിധികളില്ലാത്ത സാധ്യതകളാണ് ശാസ്ത്ര- സാങ്കേതിക മേഖലകളിലുള്ളതെന്നും , കൃത്രിമ ബുദ്ധിയില്‍ ഉണ്ടാകാന്‍ പോകുന്ന വിപ്ലവം ലോകത്തിന്റെ ഇല്ലായ്മകളെ ഇല്ലാതാക്കുമെന്നും സോഫിയ അഭിപ്രായപ്പെട്ടു.
Leave a Reply