കൊൽക്കത്ത∙ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ 48–ാം ജന്മദിനത്തിൽ ആരാധകർ കാത്തിരുന്ന ആ ആശംസയെത്തി. വർഷങ്ങൾക്കു മുൻപ് ഗാംഗുലിയുടെ കാമുകിയെന്ന പേരിൽ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരമായി ഇടംപിടിച്ചിരുന്ന തെന്നിന്ത്യൻ ചലച്ചിത്രതാരം നഗ്‌മയാണ് ഗാംഗുലിക്ക് ജന്മദിനാശംസകൾ നേർന്ന് ട്വീറ്റ് ചെയ്തത്. ഒറ്റവരി വാചകത്തിലൊതുങ്ങിയ നഗ്‌മയുടെ ആശംസയ്ക്കു പിന്നാലെ ട്രോളുകളുടെ പ്രളയമാണ് ട്വിറ്ററിൽ.

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ബന്ധങ്ങൾ അത്ര വലിയ വാർത്തയല്ലാത്ത ഇന്ത്യയിൽ, സൗരവ് ഗാംഗുലിയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ കേട്ടുപഴകിയ പേരാണ് നഗ്‌മയുടേത്. ഗാംഗുലിയുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ശരിവയ്ക്കുന്ന വിധത്തിലാണ് നഗ്‌മ പ്രതികരിച്ചിട്ടുള്ളതും. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഗാംഗുലിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ നഗ്‌മയുടെ പ്രതികരണം ഇങ്ങനെ:

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ആരും നിഷേധിച്ചിട്ടില്ല. ഇരുവരുടെയും ജീവിതത്തിൽ മറ്റേയാളുടെ സാന്നിധ്യം നിഷേധിക്കാത്തിടത്തോളം കാലം ആർക്കും എന്തും പറയാം’ – അന്ന് നഗ്‌മ പറഞ്ഞു. ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടത്തിലാണ് ബന്ധം പിരിഞ്ഞതെന്നും നഗ്‌മ സൂചിപ്പിച്ചിരുന്നു. ഇരുവരും ബന്ധത്തിലായിരുന്നുവെന്ന് പറയുന്ന സമയത്ത് ഗാംഗുലിയുടെ പ്രകടനം മോശമായ സാഹചര്യത്തിലായിരുന്നു ഇത്.

പിന്നീട് തന്റെ ബാല്യകാല സുഹൃത്തു കൂടിയായ ഡോണയെയാണ് ഗാംഗുലി വിവാഹം ചെയ്തത്. ഇവർക്ക് സന എന്ന മകളുമുണ്ട്. ക്രിസ്ത്യൻ മതവിശ്വാസം സ്വീകരിച്ച നഗ്‌മയാകട്ടെ, ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. പിന്നീട് കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ വഴിയും തിരഞ്ഞെടുത്തു.