വിമാനത്തിലെ ബാത്ത് റൂമിൽ ക്യാമറ വച്ച് ദൃശ്യങ്ങൾ കോക്പിറ്റിലെ ഐപാഡിൽ തൽസമയം കണ്ട് പൈലറ്റുമാർ. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് അറ്റൻഡന്റാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2017 ഫെബ്രുവരിയിലാണ് സംഭവം. പിറ്റ്സ്ബർഗിൽ നിന്ന് ഫീനിക്സിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിന്റെ ബാത്ത്റൂമിലാണ് ഒളിക്യാമറ വച്ചത്. ഇവിടെ നിന്ന് വൈഫൈ വഴി കോക്പിറ്റിലേക്ക് തത്സമയം സ്ട്രീം ചെയ്യുകയായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റ് കോക്പിറ്റിലേക്ക് വന്നപ്പോഴാണ് ഐപാഡിൽ ബാത്ത് റൂം ദൃശ്യങ്ങൾ ലൈവായി കാണുന്നത് ശ്രദ്ധയില്‍പെട്ടതെന്നും പറയുന്നു.
എന്നാൽ ആ സംഭവത്തെ ശക്തമായി പ്രതിരോധിക്കുന്ന നിലപാടാണ് സൗത്ത് വെസ്റ്റ് സ്വീകരിച്ചത്. ബാത്ത് റൂമിൽ ഒരിക്കലും ക്യാമറ ഉണ്ടായിരുന്നില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞെന്നും ഈ സംഭവം കമ്പനിയെ അവഹേളിക്കാനുള്ള ശ്രമമായിരുന്നു എന്നുമാണ് സൗത്ത് വെസ്റ്റ് വക്താവിന്റെ നിലപാട്.
Leave a Reply