WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനു ജോണ്‍, ബാംഗ്ലൂര്‍

നോര്‍ത്തിന്ത്യയില്‍ പ്രസിദ്ധമായ സോയാബീന്‍ മലയാളിക്കും പരിചയപ്പെടുത്തുകയാണ് ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളിയായ അനു ജോണ്‍. തിരക്കിനിടയിലും വളരെ എളുപ്പത്തില്‍ പാകം ചെയ്യാന്‍ പറ്റുന്ന റസീപ്പിയാണിത്.
ചേരുവകള്‍..
സോയാ ചങ്‌സ് 3 കപ്പ്
സവോള _ 1
തക്കാളി 1
ഇഞ്ചി പേയ്സ്റ്റ് _ ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി പേയ്സ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍
പുതിന ഇല ആറ് ഇതള്‍
മല്ലിയില മൂന്ന് തണ്ട്
മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി മൂന്ന് ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
എണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം:

സോയാ ചങ്‌സ് പതിനഞ്ചു മിനിറ്റ് ചെറു ചൂടുവെള്ളത്തിലിടുക. പിന്നീടത് നന്നായി പിഴിഞ്ഞ് ഒരിക്കല്‍ക്കൂടി സാധാരണ വെള്ളത്തില്‍ അഞ്ചു മിനിട്ടിടുക. പിന്നീടത് നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞ് മാറ്റിവെയ്ക്കുക. സവോളയും മല്ലിയിലയും നന്നായി കൊത്തിയരിഞ്ഞു വെയ്ക്കുക. തക്കാളിയും പൊതീനയിലയും നന്നായി അരച്ചു വെയ്ക്കുക.

ഫ്രൈ പാനില്‍ എണ്ണ ചൂടായതിനു ശേഷം കടുക മൂപ്പിക്കുക. പിന്നീട് സവോള ഇട്ട് നന്നായി വഴട്ടുക. സവോള ബ്രൗണ്‍ കളറാകുമ്പോള്‍ അതിലേയ്ക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞള്‍പ്പൊടി ഗരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും വഴട്ടുക. പിന്നീട് വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ പെയ്സ്റ്റുകള്‍ ചേര്‍ക്കുക. അതിനു ശേഷം പൊതീനയില പെയ്സ്റ്റ് ചേര്‍ത്തിളക്കുക. ചേരുവകള്‍ നന്നായി വഴട്ടിയതിനു ശേഷം അരച്ച തെക്കാളി ഇട്ട് വീണ്ടും വഴട്ടുക. എല്ലാ ചെരുവകളും മസാല പരുവത്തിലാകുമ്പോള്‍ അതിലേയ്ക്ക് സോയാ ചങ്‌സും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ മൂടിവെയ്ക്കുക. വെന്തു പാകമാകുമ്പോള്‍ കൊത്തിയരിഞ്ഞ മല്ലിയില വിതറി വീണ്ടും ഇളക്കി മൂടിവെയ്ക്കുക. മൂന്ന് മിനിറ്റ് കഴിഞ്ഞ് അടപ്പു മാറ്റി തീയണച്ച് തുറന്നു വെയ്ക്കുക. സോയാ ചങ്‌സ് മസാല റെഡിയായിക്കഴിഞ്ഞു.

വൈകുന്നേരങ്ങളില്‍ ചെറുചൂടുള്ള ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ഇത്രയും രുചികരമായ വെജിറ്റബിള്‍ പ്രൊട്ടീന്‍ ലോകത്തില്‍ വേറെ ഇല്ല.