ബിനോയി പൊന്നാട്ട്

ഇടുക്കി: കസ്തൂരി രംഗൻ റിപ്പോർട്ടിലേ കരട്‌ വിജ്ഞാപനത്തിലേ അപാകത പരിഹരിച്ചു അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കണമെന്ന് ജനാതിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്. ഇടുക്കി മുരിക്കാശേശരിയിൽ ജനാതിപത്യ കേരളാ കോൺഗ്രസ് സംഘടിപ്പിച്ച കർഷക സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹo. 2013-ൽ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലേ അപാകത നിലനിൽക്കുന്നു. കേന്ദ്ര സർക്കാർ ഇതുവരേ തീരുമാനമൊന്നും എടുത്തിട്ടില്ല. കർഷകരുടെ പ്രയാസങ്ങൾ പരിഹരിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനമാണ് വരേടതെന്നും ഫ്രാൻസിസ്‌ ജോർജ് ചൂണ്ടികാട്ടി.

ജനാധിപത്യ കേരളാ കോൺഗ്രസ് പാർട്ടിയുടെ രൂപീകരണം തന്നെ കസ്തൂരി രംഗൻ വിഷയത്തിൽ മാണി ഗ്രൂപ്പിൻറെ നിഷേധ നിലപാടായിരുന്നു . യൂ ഡി ഫ് ഭരണകാലത്തു മന്ത്രി സ്ഥാനം രാജിവച്ച് പാർട്ടി ഉറച്ച നിലപാട് സീകരിക്കണമെന്നു അന്ന് മാണി ഗ്രൂപ്പിൽ ആവസ്യപെട്ടത് ഇന്നത്തെ ജനാതിപത്യ കേരളാ കോൺഗ്രസ് നേതാക്കളായിരുന്നു. തങ്ങളുടെ നിലപാടിനെ പൂർണമായും തള്ളികളഞ്ഞ കർഷകവിരുദ്ധ നിലപാടായിരുന്നു മാണിയുടേത് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ജോയ്‌സ് ജോർജ് എം പി, പാർട്ടി ജില്ല പ്രസിഡണ്ട് നോബിൾ ജോസഫ്, ജോസ് പൊട്ടൻപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

17105401_1017575211720811_955596341_n