സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ… ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’ അന്ന് സംവിധായകൻ ഭദ്രൻ കുറിച്ച വരികൾ ശരിയായിരിക്കുന്നുവെന്നാണ് ഉയരുന്ന കമന്റുകൾ. വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസറിന് വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ.കട്ടക്കൽ ആണ്. സ്ഫടികം റിലീസ് ചെയ്ത് 24 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രണ്ടാം ഭാഗവുമായി ബിജു എത്തുന്നത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് മോഹൻലാൽ ആരാധകരും ആവശ്യപ്പെട്ടിരുന്നു. ടീസറിനെതിരെ ഡിസ്ലൈക്ക് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.
സ്ഫടികത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന വാര്‍ത്ത വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് തൊട്ടു പിന്നാലെ തന്നെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ സിനിമ വിവാദം ആയപ്പോൾ പിൻമാറാൻ ബിജു തയാറായിരുന്നില്ല. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവർ അഭിനയിക്കുകയെന്നും ബിജു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
Leave a Reply