ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഇനി ചിലവേറിയതാകും. അവധിക്കാലം ആഘോഷിക്കുന്നതിനായി ഈ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് പുതിയ നിരക്ക് നൽകേണ്ടിവരും. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങൾക്കായി പുതിയ വിസ ഒഴിവാക്കൽ ഫോം അവതരിപ്പിക്കുന്നതിനാലാണിത്. അംഗരാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് മുമ്പായി സന്ദർശകർ വിസ ഒഴിവാക്കൽ ഫോമിനായി 7 യൂറോ (£5.92) അധികമായി നൽകണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ആശ്വാസത്തിനും വകയുണ്ട്. ഈ പദ്ധതി 2023 അവസാനം വരെ വൈകുമെന്നാണ് സൂചന. 2023 നവംബറിൽ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നു. അതായത്, മിക്ക യുകെ യാത്രക്കാരും 2024 വരെ അധിക ചാർജ് നേരിടാൻ സാധ്യതയില്ല. 18-നും 70-നും ഇടയിൽ പ്രായമുള്ളവർക്ക് പുതിയ നിരക്ക് ബാധകമാകും. ഓരോ അപേക്ഷയും മൂന്ന് വർഷം നീണ്ടുനിൽക്കും.

ബ്രെക്സിറ്റിന് ശേഷം യാത്രാനിയമങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ വരുന്നുണ്ട്. ഇത് മനസ്സിലാക്കാതെ പലർക്കും അബദ്ധം സംഭവിക്കാറുണ്ട്. അതിനാൽ ബുക്കുചെയ്യുന്നതിനോ വിദേശയാത്രയ്ക്ക് പോകുന്നതിന് മുമ്പ് എല്ലായ് പ്പോഴും വിദേശകാര്യ ഓഫീസിന്റെ ഏറ്റവും പുതിയ യാത്രാ നിർദേശം പരിശോധിക്കുക.