സ്പെയിനില്‍ ഇന്നലെ വ്യത്യസ്തമായൊരു പ്രതിഷേധം നടന്നു. യൂറോപിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ രോമ വ്യവസായത്തിനെതിരെ അമ്പതോളെ വരുന്ന മൃഗസംരക്ഷണ പ്രവർത്തകർ നഗ്നരായി പ്രതിഷേധിച്ചു. തണുപ്പേറിയ പ്രഭാതത്തില്‍ ഏതാണ്ട് ഒരു മണിക്കൂറോറം അവര്‍ നഗ്നരായി വെറും നിലത്ത് കിടന്ന് പ്രതിഷേധിച്ചു. “ഓരോ വർഷവും ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ മരണത്തിന് ഉത്തരവാദികളാണ് അവര്‍.” മാഡ്രിഡിലെ അനിമാ നാച്ചുറലിസിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പ്രതിഷേധത്തിനിടെ പറഞ്ഞു.
‘പൂക്കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍’ എന്ന് നമ്മള്‍ ആവര്‍ത്തിയൊപ്പിച്ച് പാടാറുണ്ടെങ്കിലും ഭക്ഷണത്തിനും ആചാര സംരക്ഷണത്തിനും എന്ന് തുടങ്ങി മിക്കകാര്യങ്ങള്‍ക്കും മനുഷ്യന്‍ മൃഗങ്ങളെ കാശാപ്പ് ചെയ്യാറുണ്ട്.എന്നാല്‍ സ്പെയിനിന്‍റെ തലസ്ഥാനത്തെ പ്രധാന ഷോപ്പിംഗ് തെരുവുകളിലൊന്നായ പ്രെസിയാഡോസിലെ തെരുവില്‍ അവര്‍ അമ്പത് പേര്‍ ഒന്നു ചേര്‍ന്നു. വെറും നിലത്ത് നഗ്നരായി മൃഗങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിച്ചു.
സ്പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് രോമ കുപ്പായങ്ങളാണ്.മൃഗസ്നേഹികളുടെയും ആക്ടിവിസ്റ്റുകളുടെയും ബന്ധപ്പെട്ട ഉപഭോക്താക്കളുടെയും വര്‍ഷങ്ങളായുള്ള സമ്മർദത്തെയും, പ്രതിഷേധത്തെയും തുടര്‍ന്ന് നിരവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി മൃഗങ്ങളുടെ രോമങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഇത് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരുടെ വിജയമാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച അനിമാ നാച്ചുറലിസ് അവകാശപ്പെട്ടു.“ഗുച്ചി, അർമാനി തുടങ്ങിയ കമ്പനികൾ പ്രകൃതിദത്ത രോമങ്ങൾക്ക് പകരം തുല്യ ഗുണനിലവാരമുള്ളതോ മികച്ചതോ ആയ കൃത്രിമ രോമങ്ങൾ ഉപയോഗിക്കുമെന്ന് അറിയിച്ചിരിക്കുന്നു. ” മാഡ്രിഡിലെ അനിമാ നാച്ചുറലിസ് ഗ്രൂപ്പിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പറഞ്ഞു.
“
സ്പെയിനിലും ലാറ്റിൻ അമേരിക്കയിലും മൃഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു സർക്കാരിതര സംഘടനയാണ് അനിമാ നാച്ചുറലിസ്.പ്രതിഷേധക്കാര്‍ പ്രെസിയാഡോസിലെ തെരുവില്‍ നഗ്നരായി പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ കാഴ്ചക്കാരുടെ ഒരു സംഘം അവര്‍ക്ക് ചുറ്റും ഒരു വൃത്താകാരത്തില്‍ നിലനിന്നു.
നിരവധി ഫാഷൻ ബ്രാൻഡുകൾ വസ്ത്രത്തിൽ രോമങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്ന് അടുത്തിടെ പ്രതിജ്ഞയെടുത്തിട്ടുണ്ട്, ഇത് വിജയകരമാണെന്ന് സംഘാടകർ അനിമാ നാച്ചുറലിസ് ഉദ്ധരിച്ചു.“ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, പ്രകൃതിദത്ത ചർമ്മത്തിന് സമാനമായ ഗുണനിലവാരമുള്ള സിന്തറ്റിക് വസ്തുക്കളുള്ള ബദലുകളുണ്ട്. 60 ദശലക്ഷം മൃഗങ്ങളെ വസ്ത്ര നിര്‍മ്മാണത്തിനായി ലോകത്ത് ഇപ്പോഴും കൊന്നൊടുക്കുന്നു. യൂറോപ്യൻ യൂണിയനിൽ മാത്രം 32 ദശലക്ഷത്തിലധികം മൃഗങ്ങളെ കൊല്ലുന്നു ”പോസഡ ചൂണ്ടിക്കാട്ടി.
മാഡ്രിഡിലെ ഏറ്റവും കൂടുതൽ രോമക്കുപ്പായങ്ങള്‍ വിറ്റുപോകുന്ന കടകള്‍ സ്ഥിതി ചെയ്യുന്ന പ്രെസിയാഡോസ് സ്ട്രീറ്റിലെ ചില ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകൾക്ക് മുന്നിലും, ബാഴ്‌സലോണ, സരഗോസ, അലികാന്റെ, വലൻസിയ എന്നിവിടങ്ങളിലും മൃഗരോമങ്ങള്‍ക്കെതിരെയുള്ള കാമ്പെയ്‌ൻ സംഘടിപ്പിക്കപ്പെട്ടു.കൂടുതൽ കമ്പനികളെ അവരുടെ ശേഖരത്തിൽ തൊലികളുടെ ഉപയോഗം ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത ശൈത്യകാലത്തും സമരം കൂടുതല്‍ ശക്തമായി ആവർത്തിക്കപ്പെടുമെന്ന് പോസഡ പറഞ്ഞു.
പ്രശസ്ത യൂറോപ്യന്‍ വസ്ത്ര ബ്രാൻഡുകളായ വെർസേസ്, ചാനൽ, പ്രാഡ, അർമാനി, കാൽവിൻ ക്ലീൻ, ഹ്യൂഗോ ബോസ്, റാൽഫ് ലോറൻ, ഫർല, ബർബെറി, മൈക്കൽ കോർസ്, ഗുച്ചി, ഡോണ കരൺ, സ്പാനിഷ് ഡിസൈനർ അഡോൾഫോ ഡൊമിൻഗ്യൂസ് അല്ലെങ്കിൽ ഫ്രഞ്ച്കാരൻ ജീൻ-പോൾ ഗാൽട്ടിയർ ഈ സംരംഭത്തിനും ഇറ്റാലിയൻ കമ്പനിയായ പ്രാഡയും അടുത്തിടെ 2020 ൽ തങ്ങളും മൃഗരോമങ്ങളെ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
ഒരു ചിൻചില്ല കോട്ട് നിർമ്മിക്കാൻ “300 മൃഗങ്ങളും രോമങ്ങള്‍ ആവശ്യമാണ്, അവ ജീവിതകാലം മുഴുവൻ കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനാവശ്യമായ ഉയർന്ന ഗുണനിലവാരമുള്ള ചർമ്മമാണ് അവയുടെത്. എന്നാല്‍ ഇവിടെ ഒരു വര്‍ഷം തന്നെ നിരവധി തവണ അവയുടെ തൊലി ചെത്തപ്പെടുന്നു. ഇത് ക്രൂരതയല്ലാതെ എന്താണ് ” പോസഡ ചോദിക്കുന്നു.പ്രതിഷേധത്തില്‍ പങ്കെടുത്തവർ പരസ്പരം മുകളിൽ കിടന്ന് കൃത്രിമ രക്തം ശരീരത്തില്‍ പൂശുകയും ചെയ്തിരുന്നു.
ജീവനില്ലാത്ത മൃഗങ്ങളുടെ ചർമ്മം കീറിക്കഴിഞ്ഞാൽ അവയെ ഉപേക്ഷിക്കുന്നു. അതിനുശേഷം ഇതിലടങ്ങിയ ക്രൂരതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളർത്തുക, മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് സംഘടന മുന്നോട് വയ്ക്കുന്ന ആശയങ്ങളിലൊന്ന്.“മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രകൃതിദത്തമായ തൊലികളുള്ള ഊഷ്മള വസ്ത്രങ്ങൾ നിർമ്മിക്കുന്നത് അർത്ഥവത്തായിരിക്കാം, പക്ഷേ ഇപ്പോൾ വാങ്ങുന്നവ കൂടുതലും ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നാണ് വരുന്നത്, അവിടെ നായ്ക്കളോ പൂച്ചകളോ പോലും ഇതിനായി ഉപയോഗിക്കപ്പെടുന്നു. ”പോസഡ ആരോപിച്ചു.
രോമ കൃഷി നിരോധിച്ച യുകെ, ഇറ്റലി, ഓസ്ട്രിയ, ക്രൊയേഷ്യ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ, ജർമ്മനി, നെതർലാൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സ്പെയിനും നിയമനിർമ്മാണം നടത്താൻ അനിമാ നാച്ചുറലിസ് കോർഡിനേറ്റർ ആവശ്യപ്പെട്ടു. മൃഗങ്ങളുടെ തൊലികൾ ധരിക്കുന്നത് കാര്യക്ഷമമല്ലാത്തതും കാലക്രമേണയുള്ളതും മാത്രമല്ല, മൃഗങ്ങളോട് കടുത്ത ക്രൂരതയുമാണെന്നും അവര്‍ പ്രഖ്യാപിച്ചു.
Leave a Reply