ദിലീപിന്റെ ഓണം കാരാഗ്രഹത്തിലെ ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുമ്പോള്‍ ഓണാഘോഷം അടിച്ചു പൊളിച്ച് മുന്‍ ഭാര്യ മഞ്ജു വാര്യര്‍.
തലസ്ഥാനത്ത് ഓണം വാരാഘോഷത്തോടനുബന്ധിച്ച് മഞ്ജു നൃത്തം ചവിട്ടിയപ്പോള്‍ കാഴ്ചക്കാരായി മുഖ്യമന്ത്രി പിണറായിയും നടന്‍ മമ്മുട്ടിയും സദസ്സിലുണ്ടായിരുന്നു.
ദിലീപിനെതിരെ സംശയത്തിന്റെ മുന നീണ്ടത് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ താര സംഘടന ‘അമ്മ’ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ചതോടെയായിരുന്നു.
പ്രമുഖ നടനെ കേന്ദ്രീകരിച്ച് ഇതോടെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ഒടുവില്‍ പ്രമുഖന്‍ മാറി അത് ദിലീപ് ആയി മാറുകയുമായിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായി രണ്ട് മാസത്തോളമായി ദിലീപ് ജയിലില്‍ തുടരുന്നു
നാടും നഗരവും ഓണാഘോഷത്തില്‍ നിറഞ്ഞാടുമ്പോള്‍ ദിലീപ് വീട്ടിലുണ്ടാകണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഹൈക്കോടതി വിധിയാണ് പ്രഹരമായത്.
ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കടുത്ത നിലപാട് തുടര്‍ന്നതാണ് ജാമ്യം നിഷേധിക്കപ്പെടാന്‍ കാരണം.
സ്വന്തം അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ഏതാനും മണിക്കൂറുകള്‍ പുറത്ത് വിടണമെന്ന ദിലീപിന്റെ ആവശ്യത്തിന്‍മേല്‍ പോലും പകയോടെ പെരുമാറുന്നത് പോലെയാണ് പ്രോസിക്യൂഷന്‍ പെരുമാറിയത്.
എന്നാല്‍ പ്രോസിക്യൂഷന്‍ വാദം തള്ളി ദിലീപിന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി അനുവദിക്കുകയാണുണ്ടായത്.
ബുധനാഴ്ച 7 മണി മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് കോടതി ദിലീപിന് അനുമതി നല്‍കിയിരിക്കുന്നത്.
പുതുതായി ഒരു കാര്യവും പറയാതെ മനഃപൂര്‍വ്വം പ്രോസിക്യൂഷന്‍ ദിലീപിന് ജാമ്യം കൊടുക്കാതിരിക്കാന്‍ ഹൈക്കോടതി കള്ളക്കഥ മെനയുകയാണെന്നാണ് സിനിമാലോകത്തെ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.
സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രഞ്ജിത്ത് അടക്കമുള്ളവര്‍ ജയിലില്‍ പോയി ദിലീപിനെ കണ്ടതോടെ സിനിമാ ലോകം ഇപ്പോള്‍ ഉഷാറായിട്ടുണ്ട്.
കൂടുതല്‍ പേര്‍ ദിലീപിനെ കാണാന്‍ വരും ദിവസങ്ങളില്‍ ജയിലിലെത്തും.
ഇതോടൊപ്പം ഹൈക്കോടതി അവധി ബഞ്ചില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുന്ന ദിലീപിന് ഇത്തവണ ജാമ്യം ലഭിക്കുമെന്നാണ് കുടുംബവും ആരാധകരും വിശ്വസിക്കുന്നത്.
Leave a Reply