തിക്കും തിരക്കും ഇല്ലാതെ ഇഷ്ട ഭക്ഷണം വീട്ടിൽ എത്തിച്ച് കഴിക്കാൻ ഇന്ന് നിരവധി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ആണ് ഉള്ളത്. അതിൽ പ്രധാനിയാണ് സ്വിഗ്ഗി. തന്റെ അച്ഛന് സുഖമില്ലാതെ വന്നതിനാൽ ഒഴിവുസമയങ്ങളിൽ ഭക്ഷണവിതരണം നടത്തുന്ന കുട്ടിയുടെയും കുട്ടികളോടൊപ്പം ഫുഡ് ഡെലിവറിക്ക് പോകുന്ന അച്ഛന്റെയും വീഡിയോകൾ മുൻപ് വൈറൽ ആയിരുന്നു.
ഇപ്പോൾ ഒടുവിലായി എത്തുന്നത് മോട്ടോർ വീൽചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവതിയുടെ വീഡിയോ ആണ്. ഡൽഹിയിലെ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വീൽചെയർ ഓടിച്ചുകൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന യുവതിയെയാണ് വീഡിയോയിൽ കാണാൻ കഴിയുക.
ജീവിതം കടുപ്പമേറിയതാണെന്ന കാര്യത്തിൽ സംശയമേതുമില്ല. എന്നാൽ, തോൽവി അംഗീകരിക്കാൻ നാം പഠിച്ചിട്ടില്ല. അവരുടെ തീഷ്ണമായ ആത്മാവിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേർ യുവതിയെ അഭിനന്ദിച്ച് കമന്റ് ചെയ്തു. അവരുടെ കഠിനാധ്വാനത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് ഒരാൾ പറഞ്ഞു.
बेशक मुश्किल है ज़िन्दगी… हमने कौनसा हार मानना सीखा है! सलाम है इस जज्बे को ♥️ pic.twitter.com/q4Na3mZsFA
— Swati Maliwal (@SwatiJaiHind) September 10, 2022
Leave a Reply